2014, ഒക്‌ടോബർ 21, ചൊവ്വാഴ്ച

ദാനധര്‍മങ്ങള്‍ നിഷ്ഫലമാക്കുന്ന മൂന്ന് കാര്യങ്ങള്‍..!
⇩⇩⇩⇩⇩⇩⇩⇩⇩⇩⇩⇩⇩⇩⇩⇩⇩⇩⇩⇩⇩⇩⇩⇩

ഒരു വിശ്വാസി ചെയ്യുന്ന ഏതൊരു കാര്യവും ദീനീ പ്രചരണങ്ങള്‍, പ്രവര്ത്തലനങ്ങള്‍, അമലുകള്‍,ദാനം എല്ലാം ഇത്തരത്തില്‍ ഇഖ്ലാസോടുകൂടിയായിരിക്കണം തന്നെയായിരിക്കണം
ഇഖ്ലാസിന്റെ അഭാവത്തില്‍ വിശ്വാസിയെ കീഴ്പ്പെടുത്തുവാന്‍ പിശാച് ഉപയോഗിക്കുന്ന ഒരു തന്ത്രമാണ് ലോകമാന്യത.
മറ്റുള്ളവരുടെ പ്രശംസയും, അംഗീകാരവും ഉദ്ദേശിച്ച് സല്പ്രവവര്ത്തിനങ്ങള്‍ ചെയ്യാന്‍ പ്രേരിക്കുന്നതിലൂടെ ഇത് മൊട്ടിട്ടു വളരുന്നു.മറ്റുള്ളവരെ കാണിക്കാന്‍ ഇബാദത്തുകള്‍ വര്ദ്ധിനപ്പിക്കലും ഇതില്‍ പെടുന്നു.ഇത് ഒരു വലിയ പാപമെന്നതിലുപരി ശിര്ക്കുുകൂടി ആകയാല്‍ നാം പ്രത്യേകം ജാഗ്രത പാലിക്കേണ്ടതുണ്ട്.
******************************************************
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അവശ്യം മനസ്സിരുത്തേണ്ടുന്ന പല കാര്യങ്ങളും അല്ലാഹു ഇവിടെ സത്യവിശ്വാസികളെ ഉപദേശിക്കുന്നു.ദാനധര്‍മ്മങ്ങള്‍ ഫലശൂന്യമാക്കിത്തീര്‍ക്കുന്ന മൂന്ന് കാര്യങ്ങളെ ചൂണ്ടിക്കാട്ടിക്കൊണ്ട് അവ ഉപേക്ഷിക്കുവാന്‍ കല്‍പിക്കുന്നു

(1)- ചെയ്ത ഉപകാരം എടുത്തു പറയുകയും, എണ്ണിക്കാട്ടുകയും ചെയ്യുക. ദുരഭിമാനവും സല്‍പേര് സമ്പാദിക്കുവാനുള്ള വാഞ്ഛയുമാണ് ഇതിനു പ്രേരിപ്പിക്കുക. ഉപകാരം ചെയ്യപ്പെട്ടവര്‍ക്കാകട്ടെ, അവരുടെ അന്തസ്സിനും മാനത്തിനും ഇത് ക്ഷതം ഏല്‍പിക്കുകയും ചെയ്യും.

(2)- ഉപകാരം ചെയ്യപ്പെട്ട ആള്‍ക്ക് വാക്കുകൊണ്ടോ, പ്രവൃത്തികൊണ്ടോഉപദ്രവവും സ്വൈരക്കേടും വരുത്തുക. ചെയ്ത ഉപകാരത്തിന്റെ പേരില്‍ നന്ദിയും, കൂറും പുലര്‍ത്തിക്കാണുവാനോ, പ്രത്യുപകാരം ലഭിക്കുവാനോ ഉള്ള മോഹത്തില്‍ നിന്നും അവന്‍ തന്നോട് കടപ്പെട്ടവനാണെന്ന ദുര്‍വിചാരത്തില്‍ നിന്നുമാണ് ഇതിന്റെ ഉത്ഭവം.

(3)- അന്യരെ കാണിക്കുവാനും, അവര്‍ കണ്ടാല്‍ കൊള്ളാമെന്ന ഉദ്ദേശ്യത്തിലും പ്രവര്‍ത്തിക്കുക. ജനമധ്യേ പേരും കീര്‍ത്തിയും നേടുകയാണിതിന്റെ ലക്ഷ്യം. ഈ മൂന്ന് കാര്യങ്ങളും ദാനധര്‍മ്മങ്ങളെനിഷ്ഫലമാക്കുമെന്നും, അവയില്‍ നിന്ന് സുരക്ഷിതമാകുകയും, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലായിരിക്കുകയും ചെയ്‌തെങ്കിലേ അവ പ്രതിഫലം അര്‍ഹിക്കുകയുള്ളൂവെന്നും, അങ്ങിനെയുള്ള ധനവ്യയങ്ങള്‍ക്ക് അല്ലാഹു വമ്പിച്ച ഫലം ഒരുക്കിവെച്ചിട്ടുണ്ടെന്നും അല്ലാഹു വിവരിക്കുന്നു. അപ്രകാരം ചെയ്യപ്പെടുന്ന നല്ല കര്‍മ്മങ്ങള്‍ക്ക് ഫലം സിദ്ധിക്കാതെയോ, വല്ല ഹാനിയും നേരിട്ടോ അവ പാഴായിപ്പോകുമെന്ന ഭയം വേണ്ട, ചെലവഴിച്ചതിനെപ്പറ്റി ഭാവിയില്‍ ഒരിക്കലും വ്യസനപ്പെടേണ്ടി വരികയുമില്ല എന്ന് വാഗ്ദാനവും ചെയ്തിരിക്കുന്നു.

മഹ്മൂദ് ബ്നു ലബീദ്(റ) നിവേദനം:
നബി(സ്വ) പറഞ്ഞു:
"നിങ്ങളുടെ കാര്യത്തില്‍ ഞാന്‍ ഏറെ ഭയപ്പെടുന്നത് ചെറിയ ശിര്ക്കി നെ സംബന്ധിച്ചാകുന്നു.."
അവര്‍ ചോദിച്ചു:
"അല്ലാഹുവിന്റെോ തിരു ദൂതരേ..! എന്താണ് ചെറിയ ശിര്ക്ക് ..?"
അവിടുന്ന് അരുളി: "അത് ജനങ്ങളെ കാണിക്കുവാനായി പ്രവര്ത്തി ക്കലാകുന്നു.."
[അഹമദ്, ബൈഹഖി]
സൃഷ്ടികളായ മനുഷ്യരുടെ ചിന്തയും, പ്രവര്ത്തെനങ്ങളുമെല്ലാം സ്രഷ്ടാവായ അല്ലാഹുവിന്റെ് പ്രീതിയെ ഉദ്ദേശിച്ച് മാത്രമായിരിക്കണം.
അല്ലാത്ത പക്ഷം നമ്മുടെ കര്മ്മ്ങ്ങള്‍ നിഷ്ഭലം തന്നെ..!!
മറ്റുള്ളവര് കാണുവാനായി ചെയ്യുന്ന ഇത്തരം പ്രവര്ത്ത്നങ്ങള്‍ അല്ലാഹുവിന് ആവശ്യമില്ലെന്ന് ഖുദ്സിയ്യായ ഹദീസുകള്‍ നമ്മെ പഠിപ്പിക്കുന്നു.

ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നതിനെത്തുടര്‍ന്ന് വല്ല ഉപദ്രവമോ സ്വൈരക്കേടോ ഉണ്ടാകുന്ന പക്ഷം അത് വ്യക്തികളെയോ സ്ഥാപനങ്ങളെയോ ബാധിക്കുന്നതായാലും ശരി, അല്ലാഹുവിന്റെ അടുക്കല്‍ അതിനേക്കാള്‍ ഭേദം ദാനധര്‍മ്മങ്ങള്‍ ചെയ്യാതിരിക്കലാണ്; നല്ല വാക്ക് പറഞ്ഞു സമാശ്വസിപ്പിക്കലും, വിട്ടുവീഴ്ചയോടെപെരുമാറലുമാണ് അതിനേക്കാള്‍ ഉത്തമമായിട്ടുള്ളത് എന്നൊക്കെയാണ് രണ്ടാമത്തെ വചനത്തിലെ ആശയങ്ങള്‍. ജനങ്ങളുടെ ദാനധര്‍മ്മങ്ങളൊന്നും അല്ലാഹുവിന് ആവശ്യമില്ല; അതിന്റെ ഗുണം അവര്‍ക്കുതന്നെയാണ്; അതുകൊണ്ട് അത് നിഷ്ഫലമായിപ്പോകുന്ന കാര്യങ്ങള്‍ അവര്‍ സൂക്ഷിക്കേണ്ടതാണ്; സൂക്ഷിക്കാത്തവരുടെ പേരില്‍ തല്‍ക്കാലം നടപടിയൊന്നും എടുക്കാതിരിക്കുന്നത് അല്ലാഹുവിന്റെ സഹനം കൊണ്ടാണ് എന്നൊക്കെയുള്ള സൂചനകളാണ് 'അല്ലാഹു ധന്യനും സഹനശീലനുമാകുന്നു' എന്ന വാക്യത്തില്‍ അടങ്ങിയിരിക്കുന്നത്. ചെയ്ത ഉപകാരം എടുത്തുപറഞ്ഞും, ഉപദ്രവവും സ്വൈരക്കേടും ഉണ്ടാക്കിയും ദാനധര്‍മ്മങ്ങളെനിഷ്ഫലമാക്കരുതെന്നും അല്ലാഹുവിലും അന്ത്യനാളിലും വിശ്വാസമില്ലാതെ, ജനമദ്ധ്യേ പേരിനും പെരുമക്കും വേണ്ടി ധനം ചെലവഴിക്കുന്നതിന് തുല്യമാണ് അതെന്നും, അത് സത്യവിശ്വാസികള്‍ക്ക് യോജിച്ചതല്ലെന്നും ഒരു ഉദാഹരണ സഹിതം മൂന്നാമത്തെ വചനത്തിലും ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഉറപ്പും മിനുസവുമുള്ള ഒരു പാറക്കല്ലിന്‍മേല്‍ കുറച്ച് മണ്ണുണ്ടായിരിക്കെ, അതിന് ശക്തിയായ മഴ തട്ടിയാല്‍ ആ മണ്ണ് അവിടെ പിന്നെ ഒട്ടും ബാക്കിയാവുകയില്ലല്ലോ, അതുപോലെയാണ് അങ്ങിനെയുള്ളവരുടെ കര്‍മ്മങ്ങള്‍, അവകൊണ്ട് യാതൊരു പ്രയോജനവും പരലോകത്ത് അവര്‍ക്ക് ലഭിക്കുവാനില്ല എന്നത്രെ ഉപമയുടെ സാരം.
നബി(സ) ഇപ്രകാരം പറഞ്ഞതായി അബൂദര്‍റ്(റ) പ്രസ്താവിക്കുന്നു. 'മൂന്നു കൂട്ടരുണ്ട്: ഖിയാമത്തു നാളില്‍ അല്ലാഹു അവരോട് (കോപം നിമിത്തം) സംസാരിക്കുകയില്ല; അവരിലേക്ക് നോക്കുകയുമില്ല, അവരെ സംസ്‌കരിക്കുകയുമില്ല, അവര്‍ക്കു വേദനയേറിയ ശിക്ഷയും ഉണ്ടായിരിക്കും. അതായത്, കൊടുത്തതിനെപ്പറ്റി എടുത്തു പറഞ്ഞു കൊണ്ടിരിക്കുന്നവനും, (അന്തസ്സിനുവേണ്ടി) വസ്ത്രം നിലത്തടിക്കുന്നവനും, കള്ള സത്യം മുഖേന ചരക്കു ചെലവഴിക്കുന്നവനും'. (മുസ്ലിം)

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുകയും എന്നിട്ടതിനെ തുടര്‍ന്ന്, ചെലവ് ചെയ്തത് എടുത്തുപറയുകയോ ശല്യപ്പെടുത്തുകയോ ചെയ്യാതിരിക്കുകയും ചെയ്യുന്നവര്‍ ആരോ അവര്‍ക്ക് തങ്ങളുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ടായിരിക്കും. അവര്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദു:ഖിക്കേണ്ടി വരികയുമില്ല. കൊടുത്തതിനെത്തുടര്‍ന്ന് മന:ക്ലേശം വരുത്തുന്ന ദാനധര്‍മ്മത്തേക്കാള്‍ ഉത്തമമായിട്ടുള്ളത് നല്ല വാക്കും വിട്ടുവീഴ്ചയുമാകുന്നു. അല്ലാഹു പരാശ്രയം ആവശ്യമില്ലാത്തവനും സഹനശീലനുമാകുന്നു. സത്യവിശ്വാസികളേ, (കൊടുത്തത്) എടുത്തുപറഞ്ഞ് കൊണ്ടും, ശല്യമുണ്ടാക്കിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ ദാനധര്‍മ്മങ്ങളെ നിഷ്ഫലമാക്കിക്കളയരുത്. അല്ലാഹുവിലും പരലോകത്തിലും വിശ്വാസമില്ലാതെ, ജനങ്ങളെ കാണിക്കുവാന്‍ വേണ്ടി ധനം ചെലവ് ചെയ്യുന്നവനെപ്പോലെ നിങ്ങളാകരുത്. അവനെ ഉപമിക്കാവുന്നത്മുകളില്‍ അല്‍പം മണ്ണ് മാത്രമുള്ള മിനുസമുള്ള പാറയോടാകുന്നു. ആ പാറമേല്‍ ഒരു കനത്ത മഴ പതിച്ചു. ആ മഴ അതിനെ ഒരു മൊട്ടപ്പാറയാക്കി മാറ്റിക്കളഞ്ഞു. അവര്‍ അദ്ധ്വാനിച്ചതിന്റെ യാതൊരു ഫലവും കരസ്ഥമാക്കാന്‍ അവര്‍ക്ക് കഴിയില്ല. അല്ലാഹു സത്യനിഷേധികളായ ജനതയെ നേര്‍വഴിയിലാക്കുകയില്ല...!

വിജ്ഞാനം പകര്‍ന്നു നല്‍കല്‍ ഒരു സ്വദഖയാണ് അത് കൈമാറുന്തോറും പുണ്യം വർദ്ധിചുകൊണ്ടിരിക്കും.share ചെയ്യുന്ന ഓരോ ഹദീസിനും .അത് കീയാമത്ത് നാള്‍വരേയ്ക്കും അതിന്‍റെ കൂലി,നമ്മുക്ക് അല്ലാഹുവിന്‍റെ ഭാഗത്ത് നിന്നും ലഭിച്ച് കൊണ്ടിരിക്കും...ഒരാള്‍ ഒരു തിന്മ നടപ്പിലാക്കിയാല്‍..!അയ്യാള്‍ക്ക് അതിന്റെ ശിക്ഷയുണ്ട്.അന്ത്യനാള്‍വരേയ്ക്കും.അത് അനുസരിച്ച്,പ്രവര്‍ത്തിക്കുന്നവരുടെ കുറ്റവും അയ്യാള്‍ക്ക് ഉണ്ടാകും.പരമാവധിഎല്ലാവരിലേക്കുംഎത്തിക്കുന്നതോടൊപ്പംനമ്മുടെജീവിതത്തിലും ശ്രമിക്കുക...അല്ലാഹു തൗഫീഖ്നല്‍ക്കട്ടെ...അമീന്‍ —

ലൈംഗികത ഇസ്ലാമിക വീക്ഷണത്തിൽ

പ്രായപൂര്‍ത്തിയോടടുക്കുമ്പോള്‍ ജീവികളില്‍ മൊട്ടിട്ടുവരുന്ന ഒരു വികാരമാണ് ലൈംഗിക മോഹം. പ്രായപൂര്‍ത്തിയോടെത്തന്നെ അതൊരു പ്രകൃതിഗുണമായി മാറും. മനുഷ്യനെ വഴി തെറ്റിക്കാന്‍ ഏറെ സാധ്യതയുള്ള ഒന്നാണിത്. കാമത്തെ വിവേകംകൊണ്ട് നിയന്ത്രിച്ചില്ലെങ്കില്‍ വന്‍ അപകടത്തില്‍ പെടും. ലൈംഗികതയുടെ അതിര്‍വരമ്പുകള്‍ മനസ്സിലാക്കി ജീവിക്കാന്‍ ഇസ്‌ലാം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഭാര്യാ-ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ലൈംഗികത പുണ്യമാണ്. നിയമ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു പ്രവര്‍ത്തിക്കുന്ന പക്ഷം പരലോകത്തു പ്രതിഫലം ലഭിക്കുന്നു. ഒരിക്കല്‍ പ്രവാചകന്‍ സ്വഹാബത്തിനോടു പറഞ്ഞു: ഇണയുമായി നിങ്ങള്‍ നടത്തുന്ന സംഭോഗം സ്വദഖയാണ്. അവര്‍ ആശ്ചര്യത്തോടെ ചോദിച്ചു: അത് സ്വദഖയാകുന്നത് എങ്ങനെ? അപ്പോള്‍ പ്രവാചകന്‍ പ്രതികരിച്ചു: നിങ്ങള്‍ അത് ചെയ്യുന്നത് നിഷിദ്ധമായ രീതിയിലാണെങ്കില്‍ ശിക്ഷയില്ലേ. ഉണ്ടെന്നവര്‍ മറുപടി പറഞ്ഞപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: എങ്കില്‍ അനുവദനീയമായ രീതിയില്‍ അത് ചെയ്യുന്നവനു പ്രതിഫലവുമുണ്ട് (മുസ്‌ലിം, തുഹ്ഫ (7/187).
ഇണയുമായുള്ള ലൈംഗിക ബന്ധം ആത്മീയ സുരക്ഷയുടെയും സംതൃപ്തിയുടെയും ഭാഗമായി കാണണം. ലൈംഗിക ദാഹ പൂര്‍ത്തീകരണം ഒരു അനുഷ്ഠാനമാകുന്നതോടൊപ്പം തന്റെ ആരാധനാ മുറകള്‍ പാലിക്കുന്നതിനു സ്വസ്ഥവും സന്നദ്ധവുമായ മനസ്സും ശരീരവും സൃഷ്ടിക്കാന്‍ അനിവാര്യമാണതെന്നു ഇമാമുകള്‍ വ്യക്തമാക്കുന്നു. ഇമാം റാസി (റ) പറയുന്നു: മനുഷ്യ മനസ്സ് കാമത്വരയും രതിമൂര്‍ച്ഛാ വിചാരവുമായി കഴിഞ്ഞുകൂടുമ്പോള്‍ ഇബാദത്തിനു വേണ്ടത്ര സന്നദ്ധത കാണിച്ചുകൊള്ളണമെന്നില്ല. ലൈംഗിക പൂര്‍ത്തി ഉറപ്പു വരുത്തിയാല്‍ ഈ അവസ്ഥ മാറും. ഇബാദത്തിനു മനസ്സ് ഒഴിഞ്ഞു കിട്ടാന്‍ അത് കാരണമാകും (റാസി: 5/117).
ഇമാം മുഹമ്മദ് സമര്‍ഖന്ദി പറയുന്നു: ലൈംഗിക വികാരം ഒഴികെ മനുഷ്യന്റെ ഏതു വികാരവും അവനെ പരുഷമാക്കും. എന്നാല്‍, കാമവികാരത്തിന്റെ പൂര്‍ത്തീകരണം മനസ്സിനെ നിര്‍മലമാക്കും. ഇതുകൊണ്ടാണ് പ്രവാചകന്മാര്‍ വരെ ഇതു ചര്യയായി സ്വീകരിച്ചത് (ബുസ്താനുല്‍ ആരിഫീന്‍: 119).
രതിരീതികള്‍ തെറ്റും ശരിയും
സാധ്യവും സുഖപ്രദവും ആരോഗ്യകരവുമായ ഏതു രീതിയിലും ലൈംഗിക ബന്ധമാവാം. ഇമാം ഇബ്‌നു ഹജര്‍ പറയുന്നു: ശാരീരിക ബന്ധത്തിലെര്‍പ്പെടുമ്പോള്‍ ഏതു രീതിയും അനുവദനീയമാണ്. കറാഹത്തുമില്ല. എന്നാല്‍, പിന്‍ദ്വാര ബന്ധം പാടില്ല (തുഹ്ഫ: 7/217).
ഇസ്‌ലാം കര്‍ശനമായി വിലക്കിയതാണ് പിന്‍ദ്വാരഭോഗം. അല്ലാഹുവിന്റെ പ്രവാചകന്‍ ലൂഥ് നബിയുടെ കാലത്തെ ജനതയുടെ നീച വൃത്തി എന്ന നിലക്ക് ഇതിന് ലിവാഥ് എന്നു പറയുന്നു. സ്ത്രീ പുരുഷ ഭേദമന്യേ ഏതൊരാളെ ലിവാഥ് നടത്തുന്നതും തെറ്റാണ്. സ്വന്തം ഭാര്യയെ ആണെങ്കിലും നിഷിദ്ധം തന്നെ. പുരുഷനെയോ അന്യസ്ത്രീയെയോ ഈ നീചവൃത്തി ചെയ്താല്‍ അത് വ്യഭിചാരമാണ് (തുഹ്ഫ: 9/103).
പ്രവാചകന്‍ പറഞ്ഞു: അല്ലാഹു സത്യം പറയാന്‍ ലജ്ജയുള്ളവനല്ല. നിങ്ങള്‍ ഭാര്യമാരുടെ പിന്നില്‍ ഭോഗിക്കാതിരിക്കുക (ഇബ്‌നു മാജ). ഭാര്യയുമായി പിന്‍ദ്വാരത്തില്‍ രതി നടത്തിയവന്‍ മുഹമ്മദ് നബിക്കിറങ്ങിയ വിശുദ്ധ ഖുര്‍ആനിനെ നിന്ദിച്ചവനാകുന്നു (തുര്‍മുദി). എന്റെ സമുദായത്തിന്റെ മേല്‍ ഞാന്‍ ഏറ്റവും ഭയക്കുന്നത് ലൂഥ് നബിയുടെ ജനതയുടെ നീച ചെയ്തിയാകുന്നു (ഹാകിം).
ഇബ്‌നുല്‍ ഖയ്യിം തന്റെ സാദുല്‍ മആദില്‍ പറയുന്നു: ഭോഗകാര്യത്തില്‍ സ്ത്രീകള്‍ക്കുമുണ്ട് അവകാശങ്ങള്‍. പിന്‍ദ്വാരത്തില്‍ ഭോഗിക്കുന്നത് പ്രസ്തുത അവകാശം ഹനിക്കലാകുന്നു. ദമ്പതികള്‍ക്കിടയില്‍ കടുത്ത നീരസത്തിനും വിയോജിപ്പിനും ഇത് ഹേതുവാകും. ബന്ധവിച്ഛേദത്തില്‍വരെ ചെന്നെത്തിക്കും. അല്‍പം ലക്ഷണശാസ്ത്രം അറിയാവുന്നവനു കണ്ടെത്താവുന്ന വിധത്തില്‍ മുഖത്തെ വെണ്‍മ മാഞ്ഞ് പാടുകളുണ്ടാകും (സാദുല്‍ മആദ്: 4/262).
രണ്ടു പുരുഷന്മാര്‍ പരസ്പരം കാമം തീര്‍ക്കുന്നതും സ്ത്രീകള്‍ പരസ്പരം സുഖിക്കുന്നതും ഇസ്‌ലാം കര്‍ശനമായി വിലക്കിയിട്ടുണ്ട്. ആണ്‍കുട്ടികളെ ഉപയോഗിച്ചുള്ള ഭോഗം നിഷിദ്ധമാണ്. അത്തരക്കാരെ ഇസ്‌ലാമിക ഭരണാധികാരികള്‍ക്ക് ശിക്ഷിക്കാന്‍ അവകാശമുണ്ട്. പ്രവാചകന്‍ പറഞ്ഞു: കാമപൂര്‍ത്തിക്ക് ആണ്‍കുട്ടിയെ സമീപിക്കുന്നവന്‍ അല്ലാഹുവിന്റെ കോപത്തിലായി പ്രഭാത-പ്രദോഷങ്ങള്‍ പിന്നിടുന്നവരാകുന്നു (ഥബ്‌റാനി, ബൈഹഖി). പരസ്പരം ശരീരത്തില്‍ കയറുന്ന സ്ത്രീകളുടെ സാക്ഷ്യം സ്വീകരിക്കാന്‍ പാടില്ല (ഥബ്‌റാനി). ഇമാം ഖഥീബുശ്ശിര്‍ബീനി പറയുന്നു: സ്ത്രീകള്‍ പരസ്പരം ലൈംഗിക സുഖമാസ്വദിക്കല്‍ ഖാദിയുടെ ശിക്ഷക്കു കാരണമാകുന്ന കുറ്റമാണ് (ശര്‍വാനി: 9/104).
വികാര ശമനത്തിന് ചിലരുപയോഗിക്കുന്ന മാര്‍ഗമാണ് സ്വയംഭോഗം. ഇതു ഇസ്‌ലാം വിലക്കിയതാണ്. സൈനുദ്ദീന്‍ മഖ്ദൂം (റ) പറയുന്നു: മുഷ്ടിമൈഥുനം സ്വന്തം കൈകൊണ്ടാണെങ്കിലും അന്യരുടെ കൈകൊണ്ടാണെങ്കിലും നിഷിദ്ധമാണ്. ഇതിനു ഖാദി മാന്യമായ ശിക്ഷ നല്‍കണം. വ്യഭിചാരത്തിലേക്ക് നീങ്ങുമെന്ന ഭയംമൂലം സ്വയംഭോഗം നടത്തലും നിഷിദ്ധംതന്നെ (ഫതഹുല്‍ മുഈന്‍: 446).
ലൈംഗിക ബലഹീനതക്ക് സ്വയം ഭോഗം ഒരു പ്രധാന കാരണമായി വരുന്നു. ഉസ്മാനുദ്ദഹബി പറയുന്നു: സ്വയം ഭോഗം ലൈംഗിക ശക്തി തകര്‍ക്കും. ലിംഗോദ്ധാരണ ശേഷി നശിപ്പിക്കും (ഥിബ്ബുന്നബവി). മുഷ്ടിമൈഥുനം സ്വന്തം ഇണയുടെ കൈകൊണ്ടാണെങ്കില്‍ നിഷിദ്ധമല്ലെങ്കിലും കറാഹത്താണ് (തുഹ്ഫ, ശര്‍വാനി: 9/104).
വികാരശമനം അവിഹിത വഴിയില്‍
അവിഹിത വഴിയില്‍ വികാരം ശമിപ്പിക്കല്‍ ആക്ഷേപാര്‍ഹവും കടുത്ത തെറ്റുമാണ്. ആര്‍ത്തവ-പ്രസവ രക്ത കാലത്തും ലൈംഗിക ബന്ധം നിഷിദ്ധമാണ്. ഇത് മദ്ഹബുകളുടെ ഇമാമുകളുടെ ഖണ്ഡിതാഭിപ്രായമാണ്. ഈ അവസരത്തില്‍ മുട്ടുപൊക്കിളിനിടെ സുഖാസ്വാദനം നിഷിദ്ധമാണെന്നാണ് പ്രബല വീക്ഷണം (തുഹ്ഫ: 1/389, നിഹായ: 1/330).
ഇമാം ഗസ്സാലി (റ) പറയുന്നു: ആര്‍ത്തവ കാലത്തെ ശാരീരിക ബന്ധത്തില്‍ ജനിക്കുന്ന കുഞ്ഞിനു കുഷ്ഠരോഗം വരാന്‍ സാധ്യതയുണ്ട് (ഇഹ്‌യ: 2/50). ഉസ്മാനുദ്ദഹബി പറയുന്നു: ആര്‍ത്തവ രക്തം പുരുഷ ലിംഗത്തിനു അനാരോഗ്യം വരുത്തുന്നതായി അനുഭവമുണ്ട് (ഥിബ്ബുന്നബവി).
ഇസ്തിഹാളത്തു രക്തം പുറപ്പെടുന്ന സ്ത്രീയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാം. അത് രോഗ സംബന്ധമായി പുറത്തുവരുന്ന രക്തമാണ്. ആര്‍ത്തവ രക്തമോ പ്രസവ രക്തമോ അല്ല (ഫതാവല്‍ കുബ്‌റ: 2/94). ഗര്‍ഭിണികളുമായും മുലയൂട്ടുന്ന അവസരത്തിലും ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നത്, ശിശുവിന് ബുദ്ധിമുട്ടുവരും എന്നു ഭയമുണ്ടെങ്കില്‍ കറാഹത്തും തകരാറു സംഭവിക്കുമെന്നുറപ്പുണ്ടെങ്കില്‍ നിഷിദ്ധവുമാണ് (തുഹ്ഫ: 7/217).
വികാരനിയന്ത്രണം
ലൈംഗിക ബന്ധത്തിന് ആഗ്രഹം തോന്നുകയും എന്നാല്‍ വിവാഹത്തിനു സാധിക്കാതെ വരികയും ചെയ്താല്‍ നോമ്പനുഷ്ഠിച്ചുകൊണ്ട് വികാരം നിയന്ത്രിക്കണമെന്നാണ് മതം കല്‍പിക്കുന്നത്. ഒരു കാരണവശാലും മരുന്നുപയോഗിച്ച് വികാരത്തെ നശിപ്പിക്കരുത്.
കര്‍പൂരം പോലെയുള്ള മരുന്നുപയോഗിച്ച് വികാരം ദുര്‍ബലമാക്കല്‍ കറാഹത്തും പാടെ നശിപ്പിക്കല്‍ നിഷിദ്ധവുമാണ് (ജമല്‍: 4/117, ശര്‍വാനി: 7/186). കര്‍പൂരം ഉപയോഗിച്ച് കാമം മരവിപ്പിച്ച ചിലര്‍ പിന്നീട് വിലപിടിപ്പുള്ള മരുന്നുകള്‍ സേവിച്ച് അത് വീണ്ടെടുക്കാന്‍ ശ്രമിച്ചിട്ടും സാധിച്ചിട്ടില്ല (തുഹ്ഫ: 7/186).
അല്ലാഹു മനുഷ്യനു നല്‍കിയ കാമശക്തി അവിഹിത ബന്ധത്തിലൂടെ തീര്‍ക്കുന്നതും അതിനെ നശിപ്പിക്കുന്നതും ഇസ്‌ലാം വിലക്കിയിട്ടുള്ളതാണ്. ചുരുക്കത്തില്‍ മനുഷ്യന്റെ ജീവിതത്തില്‍ സെക്‌സിനുള്ള പ്രാധാന്യം വളരെ വലുതാണ്. എന്നാല്‍, പാശ്ചാത്യ ലോകത്തിന്റെ ഫ്രീസെക്‌സ് സംസ്‌കാരം അതേപടി നമ്മിലേക്ക് പകര്‍ന്നുകൊണ്ടിരിക്കുന്നു എന്നത് ഒരു ദു:ഖസത്യമാണ്. അതുകൊണ്ടുതന്നെ, ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒന്നായി സെക്‌സ് എന്ന പദം മാറിയിട്ടുണ്ട്. ഇത് തരുത്തപ്പെടേണ്ടതാണ്. കാരണം, മതവീക്ഷണത്തില്‍ സെക്‌സിനു പ്രാധാന്യവും ശ്രേഷ്ഠതയും പുണ്യവും ഉണ്ട്. ഇതു പ്രമാണം മൂലം തെളിഞ്ഞതാണെന്നു സുതരാം വ്യക്തമായല്ലോ.
അവിഹിത ബന്ധം                                               
കൊലപാതകം കഴിഞ്ഞാല്‍ ഏറ്റവും വലിയ കുറ്റമാണ് വ്യഭിചാരം. ഇത് അനുവദനീയമായ ഒരു സമുദായവും മുമ്പു കഴിഞ്ഞുപോയിട്ടില്ല. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: നിങ്ങള്‍ വ്യഭിചാരത്തെ സമീപിച്ചുപോകരുത്. അത് നീചവൃത്തിയും ദുശിച്ച മാര്‍ഗവുമാണ്. പ്രവാചകന്‍ പറഞ്ഞു: അവിഹിത ബന്ധം വ്യാപകമായാല്‍ പ്ലേഗും പൂര്‍വികര്‍ കണ്ടിട്ടില്ലാത്ത വേദനാജനകമായ രോഗങ്ങളും ജനങ്ങള്‍ക്കു പിടിപെടും (ഇബ്‌നു മാജ).
വിവാഹിതരായ സ്ത്രീപുരുഷന്മാര്‍ വ്യഭിചാരം നടത്തിയാല്‍ അവരെ എറിഞ്ഞുകൊല്ലാനും അല്ലാത്തവരെ നൂറ് അടി അടിക്കാനും ഒരു വര്‍ഷം നാടു കടത്താനും ഇസ്‌ലാമിക ഭരണാധികാരികള്‍ക്ക് മതം അനുമതി നല്‍കുന്നു. ഈ കടുത്ത തെറ്റ് സംഭവിക്കാനിട നല്‍കുന്ന സാഹചര്യം ഒഴിവാക്കണം.
പ്രവാചകന്‍ പറഞ്ഞു: ഭര്‍ത്താക്കന്മാര്‍ സ്ഥലത്തില്ലാത്ത സ്ത്രീകളുടെ അടുത്തേക്ക് നിങ്ങള്‍ ചെല്ലരുത്. നിശ്ചയം നിങ്ങളില്‍ രക്തചംക്രമണം ചെയ്യുന്നിടത്തെല്ലാം പിശാച് സഞ്ചരിക്കുന്നുണ്ട് (തുര്‍മുദി). ഒരു പുരുഷനും സ്ത്രീയും തനിച്ചാവുകയില്ല; അവര്‍ക്കിടയില്‍ മൂന്നാമതായി ഒരു പിശാച് ഉണ്ടായിട്ടല്ലാതെ (തുര്‍മുദി). മേല്‍ഭാഗം ഇടുങ്ങിയതും അടിഭാഗം വിശാലമായതുമായ അടുപ്പിന്റെ ആകൃതിയിലുള്ള ഒരു ഗുഹ ഇസ്‌റാഇന്റെ രാത്രി പ്രവാചകന്‍ കണ്ടു. അതില്‍ തീ കത്തിക്കപ്പെടുന്നു. പൂര്‍ണ നഗ്നരായ നിരവധി സ്ത്രീ പുരുഷന്മാര്‍ അതിലുണ്ട്. തീ ഉയരുമ്പോള്‍ അവര്‍ ഉയര്‍ന്നു പുറത്തേക്കു തള്ളപ്പെടും. തീ അടങ്ങുമ്പോള്‍ അവര്‍ താഴേക്കു വീഴും. ജിബ്‌രീല്‍ (അ) പറഞ്ഞു: ഇവര്‍ വ്യഭിചാരികളാണ് (ബുഖാരി).

കറുപ്പിന്‍റെ അഴക്‌=======================

''ഉമയ്യാ.. നീയിങ്ങനെ ആളായി നടന്നോ...
നിന്‍റെ അടിമ ബിലാല്‍ ആ
മുഹമ്മദിന്‍റെ മതം വിശ്വസിച്ചിരിക്കുന്നു...!''
ആ വാക്കുകള്‍ വെള്ളിടി പോലെ തോന്നി
ഉമയ്യയ്ക്ക്..
കോപത്തോടെ അയാള്‍ വീട്ടിലേക്കു നടന്നു..
ഒരടിമച്ചന്തയില്‍ നിന്നും വാങ്ങിയതാണ്
ബിലാലിനെ.. കറുത്ത നീഗ്രോ..
ഏറ്റവും താഴ്ന്ന ജാതി..
അടിമകളെ തല്ലിയാലും, കൊന്നാലും,
ആരും ചോദിക്കില്ല.. അതാണ്‌ നിയമം..
അടിമയെ കൈ കൊണ്ട് നേരിട്ടരും തൊടില്ല,
തൊട്ടാല്‍ കൈകള്‍ കഴുകി, സുഗന്ധ
ദ്രവ്യങ്ങള്‍ പൂശുമായിരുന്നു ഉടമകള്‍..,..!
''ബിലാല്‍.. ഞാന്‍ കേട്ടത് ശരിയാണോ?
നീ മുഹമ്മദിനെ വിശ്വസിച്ചോ?''
'' അത് സത്യമാണ്.. ഞാന്‍ വിശ്വസിച്ചു..''
ബിലാല്‍ മറുപടി നല്‍കി..
ക്രൂര മര്‍ദ്ദനങ്ങളായിരുന്നു പിന്നീട്..
ജനം കൂടുന്ന കഅബയുടെ അടുത്ത് നിലത്തു
കിടത്തി ചാട്ടവാറുകള്‍ പൊട്ടും വരെ അടിച്ചു...
മരുഭൂമിയിലെ മണലില്‍ കിടത്തി പാറക്കല്ല്
നെഞ്ചത്ത് കയറ്റി വെച്ചു..
കണ്ണിലും, വായിലും മണലിട്ടു...
അപ്പോഴൊക്കെ ബിലാല്‍ പറഞ്ഞു
''അഹദ്..അഹദ്..അഹദ്..( ഒരേ ഒരു ദൈവം)
രാത്രി ഒട്ടകങ്ങള്‍ക്കൊപ്പം കൂട്ടില്‍
കിടക്കുമ്പോള്‍ ബിലാല്‍
ചിന്തിക്കുകയായിരുന്നു..
എന്താണ് താന്‍ ചെയ്ത തെറ്റ്..?
കറുത്തവനായി ജനിച്ചതോ..?
മനുഷ്യര്‍ എങ്ങനെ ഉയര്‍ന്നവനും,
താഴ്ന്നവനും ആകും..? എല്ലാവരേയും
ജനിപ്പിക്കുന്നത് ഒരേ ദൈവമല്ലേ..?
ആ ദൈവത്തിനു എല്ലാ മനുഷ്യരും ഒന്നല്ലേ..?
ഈ ചോദ്യത്തെ ശരി വെച്ചാണ് മുഹമ്മദ്‌ വന്നത്...ജീവിതത്തില്‍ ഇതുവരെ കള്ളം
പറയാത്ത ഒരു മനുഷ്യന്‍ താന്‍ നബിയാണെന്ന്
മാത്രം കള്ളം പറയുമോ?
ആരുമറിയാതെ ചെന്നു...
അരയില്‍ ഒരു ചാക്ക് മാത്രം ചുറ്റിയ തന്നെ
നബി സ്വീകരിച്ചത് കെട്ടിപ്പിടിച്ച്..!
ഇസ്ലാം പഠിപ്പിച്ചു തന്നു..
ഏകനായ ദൈവം, ആകാശ ഭൂമികളെ സൃഷ്ടിച്ചവന്‍.. ....,.. അദൃശ്യന്‍ ,
വൃത്തിയുള്ള എവിടുന്നും
ആരാധിക്കാം.. ഇടയില്‍ ആരും വേണ്ട...
ആദ്യ മനുഷ്യൻ ആദം മുതൽ ഒരുപാട് നബിമാർ
ഈ ലോകത്ത് വന്നിട്ടുണ്ട്. താൻ
അന്ത്യ പ്രവാചകൻ.
ബിലാല്‍ കലിമ ചൊല്ലി
''അല്ലാഹു അല്ലാതെ ദൈവമില്ലെന്നും, മുഹമ്മദ്‌ അവന്‍റെ പ്രവാചകനാണെന്നും
ഞാന്‍ സാക്ഷ്യം വഹിക്കുന്നു...''
ബിലാല്‍ മുസ്ലിമായി..
ബിലാലിന്‍റെ പീഡന കഥ അറിഞ്ഞ നബി
ശിഷ്യന്‍ അബൂബകര്‍ ബിലാലിനെ ഉമയ്യയില്‍
നിന്നും വില കൊടുത്തു വാങ്ങി സ്വതന്ത്രനാക്കി..
പിന്നെ ബിലാല്‍ ജീവിച്ചത് നബിയുടെ സമീപം...
നിസ്കരിക്കാന്‍ ആളുകളെ
ഉണര്‍ത്താന്‍ ബാങ്ക് വിളിക്കുന്ന സമ്പ്രദായം
ആദ്യമായി തീരുമാനിച്ചപ്പോള്‍
ആരാദ്യം ബാങ്ക് വിളിക്കുമെന്ന ചോദ്യം വന്നു.. എല്ലാവരും ആഗ്രഹിച്ചു ആ പദവി കിട്ടാന്‍..,..
നബി പറഞ്ഞു ..
''എവിടെ ബിലാല്‍....? അദ്ദേഹം ബാങ്ക് വിളിക്കട്ടെ..''
അത് കേട്ട് ബിലാല്‍ സ്തബ്ധനായെന്നു ചരിത്രം
പറയുന്നു...
പിന്നീടു പ്രവാചകന്‍ മക്ക കീഴടക്കിയപ്പോള്‍
കഅബയുടെ മുകളില്‍ കയറി ബാങ്ക്
വിളിക്കാന്‍ എല്ലാവരും ആഗ്രഹിച്ചു..
നബി വീണ്ടും ചോദിച്ചു..
'' എവിടെ ബിലാല്‍...,..?''
കഅബയുടെ മുകളില്‍ ബിലാല്‍ പിടിച്ചു
കയറവെ പെട്ടെന്ന് ബിലാലിന്‍റെ കാല്‍ വഴുതി..
നബിയുടനെ തന്‍റെ ചുമലില്‍ ബിലാലിന്‍റെ
കാലുകള്‍ താങ്ങി...!
തൊട്ടാല്‍ അശുദ്ധി ആകുമെന്ന് ''ഉന്നതര്‍''
വിധിച്ച അതേ അടിമയുടെ കാലുകള്‍..!,..!
മുകളില്‍ കയറിയ ബിലാല്‍ ബാങ്ക് വിളിച്ചു..
തന്നെ ചാട്ടവാറിനു അടിച്ച അതെ കഅബയുടെ
മുകളില്‍ നിന്ന് കൊണ്ട്...!
ഇന്ന് കോടാനു കോടി മുസ്ലികള്‍ ബാങ്ക്
വിളിക്കുമ്പോള്‍ ആ കറുത്ത മുത്തിനെ
ഓര്‍ക്കുന്നു..
ബിലാല്‍ എന്ന് കേള്‍ക്കുമ്പോള്‍ ഓരോ
മുസ്ലിമും പറയണം..
റളിയല്ലാഹു അന്ഹു ( അദ്ദേഹത്തെ ദൈവം
അനുഗ്രഹിക്കട്ടെ ) എന്ന്
എന്തിനേറെ, ലോകം ബഹുമാനിച്ച ഖലീഫ
ഉമര്‍ പോലും ബിലാല്‍ വരുമ്പോള്‍
എഴുന്നേറ്റു നിന്ന് പറയുമായിരുന്നു....
' നബി ചുമലില്‍ എടുത്ത, ബഹുമാനിച്ച,
ബിലാലാണ് നമ്മുടെ നേതാവ് '' എന്ന്..!
നബിയോട് അന്ധമായ സ്നേഹമായിരുന്നു
ബിലാലിന്. നബി മരിച്ച ശേഷം നബിയുടെ
ഓർമ്മകൾ അലട്ടുന്നത് കാരണം ബിലാൽ
മദീന വിട്ടു മാറി താമസിച്ചു.
പിന്നീടൊരിക്കലും ബാങ്ക് വിളിച്ചുമില്ല.
ഒരിക്കൽ ഖലീഫ ഉമറിന്‍റെ
കാലത്ത് ബിലാൽ മദീനയിൽ എത്തി.
എല്ലാവരുടെയും നിർബ്ബന്ധം കാരണം
ബിലാൽ ബാങ്ക് വിളിച്ചു.
ബാങ്കിലെ രണ്ടാമത്തെ വരിയിൽ മുഹമ്മദ്
എന്ന് എത്തിയപ്പോഴേക്കും നബിയെ
ഓർത്ത്‌ ബിലാൽ കരഞ്ഞു. ബാങ്ക്
പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
അത്ര മേൽ നബിയെ
സ്നേഹിച്ചിരുന്നു ബിലാൽ.
ബിലാലിന്‍റെ മരണ സമയത്ത് ഭാര്യ പറഞ്ഞു
“ എന്തൊരു ദു:ഖം ! ഇന്നു
വേർപാടിന്‍റെ ദിനമാണ്”
ബിലാൽ തിരുത്തി
“അല്ല ഇന്നു സന്തോഷ ദിനമാണ്,
ഇന്നു ഞാനെന്‍റെ നബിയെ കണ്ടുമുട്ടും.”
ഇന്ന് കറുത്തവനും , വെളുത്തവനും
ഒരേ പോലെ തോളോട് തോള്‍ നിന്ന്
പ്രാര്‍ത്ഥിക്കുന്ന ഇസ്ലാം.
സായിപ്പിനെയും , നീഗ്രോയെയും ഒരേ പോലെ
ആകര്‍ഷിക്കുന്നു...
''എല്ലാവരും ആദമിന്‍റെ മക്കള്‍..,...
ആദം മണ്ണില്‍ നിന്നും വന്നവന്‍...
എല്ലാരും തുല്യര്‍...''.
''ദൈവം നിങ്ങളുടെ രൂപത്തിലേക്കല്ല
നോക്കുന്നത്.. നിങ്ങളുടെ
മനസ്സിലേക്കാണ്‌..''
തുടങ്ങിയ നബി വചനങ്ങള്‍ അവരെ മാനുഷികത പഠിപ്പിക്കുന്നു...
ആ പഠനങ്ങള്‍ക്കെല്ലാം തുടക്കത്തില്‍
ഈ മനുഷ്യനെ കാണുന്നു... കറുത്ത ബിലാലിനെ...
ഏതു വെളുപ്പിനും മുകളിലുള്ള ഈ കറുപ്പിനെ...!
പുണ്യ പ്രവാചകന്‍ എന്നും കൂടെ ചേര്‍ത്ത്
പിടിച്ചിരുന്ന ഈ പാവം മനുഷ്യനെ..!
അബ്ദു. അഞ്ചു വര്‍ഷം മുമ്പ് മീന്‍ കച്ചവടമായിരുന്നു തൊഴില്‍ .
ആ പരിപാടി കൊണ്ട് കുടുംബം ഗതി പിടിക്കില്ല എന്ന് മനസ്സിലായപ്പോഴാണ്‌ അബ്ദു ഗള്‍ഫിലേക്ക് പറന്നത്.
ആരുടെയോ ശുപാര്‍ശ കൊണ്ട് ഒരു വലിയ കമ്പനിയില്‍ ഓഫീസ് ബോയ് തസ്തികയിലേക്ക് ഇന്റര്‍വ്യൂവിനു വിളിക്കപ്പെട്ടു. മലയാളിയായ HR മാനേജരെ കണ്ടപ്പോള്‍ അബ്ദുവിന് സമാധാനമായി.
എന്നാല്‍...
Tell me about yourself in english. പടക്കം പോട്ടുമ്പോലുള്ള HR മനജരുടെ ചോദ്യം.
അബ്ദു ഒന്ന് പകച്ചു. പിന്നെ സാവധാനം പറഞ്ഞു. എനിക്ക് ഇംഗ്ലീഷിന്റെ A..B..C..D, അറിയില്ല സര്‍.
Sorry Mr. Abdu ഇക്കാലത്ത് അല്‍പസ്വല്‍പ്പം ഇംഗ്ലീഷൊക്കെ അറിയാതെ ഒരു ഓഫീസ് ബോയിയുടെ ജോലി പോലും കിട്ടില്ല, ഇംഗ്ലീഷ് അറിയാത്തോരാളെ ജോലിക്ക് നിയമിക്കാനും നിര്‍വ്വാഹമില്ല.
എല്ലാ പ്രതീക്ഷയും നഷ്ട്ടപ്പെട്ട അബ്ദു പുറത്തേക്കു നടന്നു..കിട്ടിയിരുന്നെങ്കില്‍ അഞ്ചാറായിരം ദിര്‍ഹം ശമ്പളം കിട്ടിയേനെ, കുടുംബം കരകേറിയേനെ. ഇങ്ങനെയൊക്കെ ആലോചിച്ചാലോചിച്ച് നടന്നു നടന്നു
എത്തിയത് ഫിഷ്‌ മാര്‍ക്കറ്റിന്റെ മുമ്പിലാണ്.
ചിര പരിചിതമായ ഗന്ധം മൂക്കിലേക്ക് തുളഞ്ഞു കയറി , അതാ കിടക്കുന്നു നമ്മുടെ മത്തിയും അയലയും അയക്കൂറയും.
അബ്ദുവിന്റെ കൈതരിച്ചു. അറിയാതെ കൈ പോക്കറ്റിലേക്കു നീങ്ങി. ഇന്നലെ അമ്മായീടെ മോന്‍ തന്ന 50 ദിര്‍ഹം കൈയ്യില്‍ തടഞ്ഞു.
പിന്നെ കൂടുതലൊന്നും ആലോചിക്കാതെ അബ്ദു ആകെയുള്ള 50 ദിര്‍ഹത്തിനു മത്തിയും അയലയും വാങ്ങി പ്ലാസ്റ്റിക്‌ കൂടില്‍ നിറച്ചു മലയാളികള്‍ താമസിക്കുന്ന ബില്‍ഡിംഗ്‌കള്‍ തേടിപ്പിടിച്ചു ഫ്ലാറ്റ്കള്‍ കയറിയിറങ്ങി വില്‍പ്പന ആരംഭിച്ചു. 1 മണിക്കൂറിനുള്ളില്‍ കൈയ്യിലുള്ള മത്സ്യം മുഴുവനും വിറ്റു തീര്‍ന്നു. മുതല് കഴിച്ചു 70 ദിര്‍ഹം ലാഭം. അന്ന് തന്നെ 2 പ്രാവശ്യം കൂടി അബ്ദു ഫിഷ്‌ മാര്‍ക്കറ്റില്‍ പോയി വന്നു.
അബ്ദുവിന് മനസ്സിലായി ഇതൊരു നല്ല വരുമാന മാര്‍ഗ്ഗമാണെന്നു.
അബ്ദു അതിരാവിലെ ഉണരും മൊത്തക്കച്ചവടക്കാരില്‍ നേരിട്ട് മത്സ്യം വാങ്ങി വില്ല്പന ചെയ്യും. കച്ചവടം അതിവേഗം വളര്‍ന്നു. 2 വര്‍ഷത്തിനുള്ളില്‍ അബ്ദുവിന് മാര്‍ക്കറ്റില്‍ 4 സ്റ്റാള്‍ ആയി. അഞ്ചെട്ടു വണ്ടിയായി. ഹോട്ടലുകളിലേക്കും മറ്റും നേരിട്ട് വിതരണമായി. പിന്നെ ഉണക്കമീനിന്റെ വ്യാപാരവും.
5 വര്‍ഷത്തിനു ശേഷം. മത്സ്യം, മാംസം, പഴം പച്ചക്കറി മൊത്ത വില്‍പ്പനയില്‍ അബ്ദു ഒരു വ്യവസായ സാമ്രാജ്യം തന്നെ തീര്‍ത്തു.
ഒരു ദിവസം ഒരു വിദേശ കമ്പനിയുടെ പ്രതിനിധികളുമായുള്ള ചര്‍ച്ചക്കിടയില്‍ അബ്ദു തന്‍റെ ഇംഗ്ലീഷ്
പരിഭാഷകനുമായി വന്നപ്പോള്‍ ഒരു പ്രതിനിധി ചോദിച്ചു.
ഇത്രയും വലിയ ബിസിനസ്‌ സാമ്രാജ്യത്തിന്റെ ഉടമയായ താങ്കളിതുവരെ ഇംഗ്ലീഷ് പഠിച്ചില്ലേ?
അബ്ദു: ഇല്ല!
പ്രതിനിധി: അത്ഭുതം തന്നെ! താങ്കള്‍ ആലോചിട്ടുണ്ടോ ഇംഗ്ലീഷ് പരിജ്ഞാനം തീരെയില്ലാത്ത ഒരാള്‍ ഇത്രയും വലിയ സ്ഥാപനം കേട്ടിപ്പടുക്കുകയാണെങ്കില്‍, ഇംഗ്ലീഷ് പഠിച്ചിരുന്നെങ്കില്‍ താങ്കള്‍ക്ക് ഏതു നിലക്ക് എത്താന്‍ പറ്റുമായിരുന്നെന്നു?
അബ്ദു: അറിയാം! "ഞാന്‍ ഇംഗ്ലീഷ് പഠിച്ചിരുന്നെങ്കില്‍ ഇന്നെനിക്കൊരു ഓഫീസ് ബോയ്‌ മാത്രം ആവാന്‍ കഴിയുമായിരുന്നു"!!!
ഗുണപാഠം: ഇല്ലാത്ത കഴിവിനെ ഓര്‍ത്തു നിരാശപ്പെടാതെ, ഉള്ള കഴിവിനെ ഫലപ്രദമായി വിനിയോഗിച്ചാല്‍ വിജയം സുനിശ്ചിതം.