2010, സെപ്റ്റംബർ 29, ബുധനാഴ്‌ച

ശുചിത്വം ദിനചര്യയാകട്ടെ

എല്ലാവര്‍ക്കും ദിവസത്തതില്‍ ഏറിയ പങ്കും വീട് വൃത്തിയാക്കാന്‍ ചെലവഴിക്കാന്‍ കഴിയില്ല. എത്ര സമയം കൂടുതല്‍ നിങ്ങള്‍ ഇതിനായി ചെലവഴിക്കുന്നു എന്നതിലുപരി എത്ര കാര്യക്ഷമമായി വീട് വൃത്തിയാക്കുന്നു എന്നതാണ് പ്രധാനം. ചുരുക്കി  പറഞ്ഞാല്‍ അളവിലല്ല; ഗുണമേന്‍മയിലാണ കാര്യം എന്ന്.
വ്യക്തമാക്കാന്‍ ഗേഌബല്‍ ഹൈജീന്‍ കൗണ്‍സിലിന്റെ ഇന്ത്യന്‍ പ്രതിനിധി നരേന്ദ്ര സൈനിയുടെ വാക്കുകളിലേക്ക്.' ഏറ്റവുമധികം രോഗാണുക്കള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള അടുക്കള, പച്ചക്കറി മുറിക്കാന്‍ ഉപയോഗിക്കുന്ന ബോര്‍ഡ്, ബാത്ത് ടബ്ബ്, ടോയ്‌ലറ്റ്, ടാപ്പുകളുടെ ഹാന്‍ഡിലുകള്‍, കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ എന്നിവ ആഴ്ചയില്‍ ഒരിക്കലെങ്കിലും അണുവിമുക്തമാക്കേണ്ടത് അത്യാവശ്യമാണ്. ഗുണമേന്‍മയുള്ള ഏതെങ്കിലും ആന്റി ബാക്ടീരിയല്‍ ലോഷന്‍ ഇതിനായി ഉപയോഗിക്കണം.'
ഭക്ഷണപാത്രങ്ങള്‍ കഴുകിയ ശേഷം വൃത്തിയുള്ള ടൗവ്വല്‍ ഉപയോഗിച്ച് തുടക്കുന്നത് വളരെ നല്ലതാണ്. കിടക്കവിരികളും മറ്റും ആഴ്ചയില്‍ ഒരിക്കല്‍ 60 ഡിഗ്രി സെല്‍ഷ്യസില്‍ തിളപ്പിച്ച വെള്ളത്തില്‍ കഴുകി വെയിലത്തിട്ട് ഉണക്കണം.
വീടും പരിസരങ്ങളും ശുദ്ധിയാക്കുന്നതോടെ എലിപ്പനി, കൊതുകു പരത്തുന്ന രോഗങ്ങള്‍ തുടങ്ങി അനേകം രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ കഴിയുമെന്ന് നരേന്ദ്ര െസെനി പറയുന്നു.
http://www.madhyamam.com/news/

ബൗദ്ധിക വ്യായാമം വഴി സ്മൃതി നാശത്തെ ഒഴിവാക്കാം

ലോക അല്‍ഷൈമേഴ്‌സ് ദിനം്. ആത്മാവിന്റെ ഭാഗമായിക്കഴിഞ്ഞ ബന്ധങ്ങളും, ദൈനംദിന ചര്യങ്ങളും, മറന്ന് ശൈശവത്തിലേക്ക് തിരിച്ചു നടക്കുന്ന ഹതഭാഗ്യരെ ഓര്‍ക്കാനുള്ള ദിവസം. പരിചരണവും,സ്‌നേഹപൂര്‍വ്വമായ ഇടപെടലുകളും  കൊണ്ട് അവരെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തണമെന്ന് ഓര്‍മപ്പെടുത്തുന്ന ദിനം. മനുഷ്യനെ ഏറ്റവും ഇഷ്ടമുള്ള അവസ്ഥ 'നൊസ്റ്റാള്‍ജിക്' ആയി സ്വന്തം ലോകത്ത് വിഹരിക്കുന്നതാണെന്ന് ചിലരൊക്കെ പറയാറുണ്ട്. ഓര്‍മിക്കാന്‍ ഓര്‍മകള്‍ പോലും ഇല്ലാതാകുന്ന അല്ലെങ്കില്‍, തന്‍േറതെന്ന് പറയാന്‍ ഒന്നുമില്ലാതാകുന്ന ശൂന്യതാബോധമാണോ അല്‍ഷൈമേഴ്‌സ് എന്ന അവസ്ഥ?   എന്തായാലും, മനുഷ്യന് ഓര്‍മകള്‍ നഷ്ടപ്പെടുന്നത് താങ്ങാവുന്നതിലും അപ്പുറത്താണ്. അതുകൊണ്ടാണ് തങ്ങളുടെ പ്രിയസിനിമാ താരം സ്മൃതിനാശരോഗിയായി അഭിനയിക്കുമ്പോള്‍ തീയേറ്ററുകളില്‍ ആളുകള്‍ കണ്ണീര്‍ വാര്‍ത്തത്. ഇന്നും ആ കഥാപാത്രം മലയാളികളുടെ മനസ്സില്‍ ഒരു വിങ്ങലാണ്.
അല്‍ഷൈമേഴ്‌സ്   മേധാക്ഷയരോഗങ്ങളുടെ രാജാവാണ്. 2010 ലെ ലോക അള്‍ഷൈമേഴ്‌സ് ദിനാചരണത്തിന്റെ വിഷയം 'ഡിമന്‍ഷ്യ-ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ സമയമായി' എന്നതാണ്. അല്‍ഷെമേഴ്‌സ് രോഗികള്‍ പെരുകി വന്ന സാഹചര്യത്തില്‍ അല്‍ഷൈമേഴ്‌സ് ഡിസീസ് ഇന്റര്‍നാഷണല്‍ എഡിന്‍ബര്‍ഗില്‍ 1994 ല്‍  ചേര്‍ന്ന യോഗത്തില്‍ നിന്നാണ് എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 21 ന് അള്‍ഷൈമേഴ്‌സ് ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.
ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാവുന്ന അസുഖമായതു കൊണ്ടുതന്നെ രോഗം വന്നു കഴിഞ്ഞാല്‍ ശിശുക്കളെ  പരിചരിക്കുന്നതു പോലെ, സ്‌നേഹപൂര്‍വ്വം രോഗികളെ പരിചരിക്കാനും, ഓര്‍മകളിലേക്ക് മടക്കി കൊണ്ടു വരുന്ന കളികള്‍, വ്യായാമങ്ങള്‍ ഇവ ശീലിപ്പിക്കാനും ശ്രദ്ധിക്കണം.
സ്വയം നവീകരിക്കാന്‍ ശ്രദ്ധിക്കുക, ഓര്‍മശക്തിയും, ബുദ്ധിയും വര്‍ധിപ്പിക്കുന്ന തരത്തിലുള്ള ബൗദ്ധിക വ്യായാമങ്ങള്‍ (ഉദാഹരണത്തിന് പദപ്രശ്‌നം പൂരിപ്പിക്കുക, ഒരു ദിവസം നടന്ന കാര്യങ്ങളെല്ലാം അതിന്റെ ക്രമത്തില്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുക) ചെയ്യുക എന്നത് മാത്രമാണ് സ്മൃതിനാശത്തെ ചെറുക്കാനുള്ള വഴികള്‍.
സുഖകരവും, ദു:ഖകരവുമായ ഓര്‍മകള്‍ എന്നും നമുക്ക് സ്വന്തമായിരിക്കട്ടെ. ഓര്‍മക്കും, മറവിക്കും ഇടയിലെ നേര്‍ത്ത ചരടുകള്‍ നമ്മുടെ കൈകളില്‍ സുരക്ഷിതമായിരിക്കട്ടെ.
http://www.madhyamam.com/news/1982/

മൈഗ്രേന് കാരണമായ ജീന്‍ കണ്ടെത്തി

മൈഗ്രേന് കാരണമായ ജീന്‍ ലണ്ടനിലെ ഒരു സംഘം ശാസ്ത്രഞ്ജര്‍ കണ്ടെത്തി. മൈഗ്രേന്‍ ചികിത്സാരംഗത്ത് കുതിച്ചു ചാട്ടത്തിന് കാരണമായേക്കാവുന്ന ഈ കണ്ടുപിടുത്തം നടത്തിയത് ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷകരാണ്. 'ട്രെക്‌സ്' എന്നറിയപ്പെടുന്ന ഈ ജീനാണ് തലച്ചോറിലെ ഞരമ്പുകളില്‍ മാരകമായ വേദനയുളവാക്കുന്നതും, അതികഠിനമായ തലവേദനക്കു കാരണമാക്കുന്നതും. മൈഗ്രേന്‍ രോഗികളിലും, ഇവരുടെ ബന്ധുക്കളിലും  നടത്തിയ ഡി.എന്‍.എ ടെസ്റ്റ് വഴിയാണ് ഈ ജീന്‍ കണ്ടെത്താന്‍ കഴിഞ്ഞത്. എന്തുകൊണ്ടാണ് ആളുകള്‍ക്ക് മൈഗ്രേന്‍ ഉണ്ടാകുന്നതെന്നതെന്നും, ഇതിനെ എങ്ങനെ പ്രതിരോധിക്കാമെന്നും തങ്ങള്‍ കണ്ടെത്തിയതായി ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ: സമീല്‍ കേഡര്‍ പറയുന്നു. മുന്‍കാലങ്ങളിലെ പഠനങ്ങളില്‍ നിന്നും, ഡി.എന്‍.എയിലെ ഒരു ഭാഗം മൈഗ്രേന്‍ ഉണ്ടാക്കുന്നു എന്നല്ലാതെ   ഏതാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല എന്നും, മൈഗ്രേന്‍ രോഗികള്‍ക്ക് ഈ കണ്ടുപിടുത്തം വലിയ ആശ്വാസകരമാകുമെന്നും ഗവേഷകര്‍ പറയുന്നു.
മൈഗ്രേന്‍ നാഡീവ്യൂഹത്തെ ബാധിക്കുന്ന ഏറ്റവും വലിയ തകരാറായാണ് ലോകാരോഗ്യസംഘടന കണക്കാക്കുന്നത്.
 http://www.madhyamam.com/




2010, സെപ്റ്റംബർ 28, ചൊവ്വാഴ്ച

ബാന്ഗ്ലൂരില്‍ ഒരു കടിഞ്ഞൂല്‍ ഇന്റര്‍വ്യൂ

ആദ്യമായിഒരു ഇന്റര്‍വ്യൂ കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു ഹാരിസും ഗിരീഷും അതിലുപരി ഇന്റര്‍വ്യൂ ബാന്ഗ്ലൂരില്‍ ആണെന്നതാണ് ഇവരെ കൂടുതല്‍ സന്തോഷത്തിലാക്കിയത് .ബാന്‍ഗ്ലൂര്‍ ഇതു വരെ കണ്ടിട്ടില്ല അവിടെ ഒക്കെ ഒന്ന് കറങ്ങാം അല്ലാതെ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്ത് ഒരു ജോലി നേടണം എന്നത് ഇവരുടെ ലക്‌ഷ്യം ഒന്നും അല്ല ഗിരീഷിനു ജോലി കിട്ടിയാല്‍ കൊള്ളാം എന്നുണ്ട് ഹാരിസിനു തീരെ താല്പര്യമില്ല വീട്ടില്‍ തൊടിയില്‍ വീഴുന്ന റബ്ബര്‍ മരത്തിന്റെ ഇല വീഴുന്നത് വിറ്റാല്‍ കഞ്ഞി കുടിച്ചു പോവാം എന്നത് കൊണ്ടല്ല അവനു താല്പര്യമില്ലാത്തത് , പ്രായം തെളിയച്ചതുമുതല്‍ ഗള്‍ഫ്‌ ഗള്‍ഫ്‌ എന്ന ഒറ്റ ചിന്തയുമായി നടപ്പാണ് (ഇപ്പോള്‍ ബുദ്ധി വച്ചത് മുതല്‍ നാട് നാട് എന്നാണത്രെ അവന്‍ പറയുന്നത് ) ഇനി അവനു ചിന്തിചിട്ടില്ലെങ്കിലും അവനു ഗള്‍ഫ്‌ തന്നെ ശരണം കാരണം അവന്റെ കുടുംബത്തിലുള്ള എല്ലാ ആണുങ്ങളും കടല്‍ കടന്നു വിദേശത്ത്‌ പോവും എന്ന് പണ്ട് ഏതോ മുസ്ലിയാര്‍ പ്രവചിട്ടുണ്ട്ത്രേ അയാളുടെ കരിനാക്ക് പിഴച്ചില്ല ഹാരിസിന്റെ കുടുംബത്തിലെ എല്ലാ ആണുങ്ങളും മുറപോലെ (പാസ്പ്പോര്‍ട്ടും വിസയും കിട്ടുന്നതനുസരിച്ച് ) ഗള്‍ഫ്‌ നാടുകളില്‍ പോയികൊണ്ടിരുന്നു അടുത്ത ഊഴം ഹാരിസിന്റെതാണ് അതാണ്‌ അവനു ഇന്റര്‍വ്യൂ വില്‍ താല്പര്യമില്ലാത്തത് .എന്തായാലും ഹാരിസും ഗിരീഷും ബംഗ്ലൂരിലോട്ട് തിരിച്ചു പുലര്‍ച്ച നാല് മണിക്ക് തന്നെ ബാന്ഗ്ലൂരില്‍ എത്തി ഒരു എട്ടു മണിയോടെ ഇന്റര്‍വ്യൂ വിനു അറ്റന്ട് ചെയ്യേണ്ട സ്ഥലം കണ്ടുപിടിച്ചു പുറത്ത് വാച് മാനെ കണ്ട്‌ കാര്യം പറഞു ഞങ്ങള്‍ കേരളത്തില്‍ നിന്ന് വരുകയാണ് ഒരു ഇന്റര്‍വ്യൂ ഉണ്ട് കേരളത്തില്‍ നിന്നും വന്നതാണെന്ന് പറഞ്ഞപ്പോളത്തിന് മലയാളിയായ ആ വാച്ച്‌മാന്റെ സ്വഭാവം മാറി ഒരേ രാജ്യത്തിനു കളിക്കുന്ന ഫുട്ബാള്‍ കളിക്കാര്‍ വ്യത്യസ്തത ക്ലുബ്ബുകല്ക് കളിക്കുമ്പോള്‍ പരസ്പരം അഭിമുകീകരിക്കുന്നത് പോലെയായി പിന്നീട് അയാളുടെ പെരുമാറ്റം .അയാള്‍ സി.വി വാങ്ങി ഉള്ളിലോട്ട് പോയി  പുറത്ത് വെയിറ്റ് ചെയ്യാന്‍ പറഞ്ഞു , മാഡം തിരക്കിലാനത്രെ കുറാച് കഴിഞു വിളിക്കാം എന്ന് പറഞ്ഞു.നേരം പന്ത്രണ്ടു മണിയായിട്ടും ആരും വിളിക്കുന്നില്ല , ജന്മനാ വിശപ്പിന്റെ അസുഖമുള്ള ഗിരീഷിന്റെയും ഹാരിസിന്റെയും ക്ഷമ നശിച്ചു തുടങ്ങിയിരിക്കുന്നു നേരം രണ്ട് മണി ആയപ്പോള്‍ ഗിരീഷും ഹാരിസും വാച്ച്മാനെ കണ്ടു കാര്യം പറഞ്ഞു വാച്ച്മാന്‍ വെയിറ്റ് ചെയ്യാന്‍ പറഞ്ഞ് മാഡതിനെ കണ്ടു കാര്യം പറഞ്ഞ് കേരളത്തില്‍ നിന്നും രണ്ടു പേര്‍ ഇന്റര്‍വ്യൂവിനു വന്നിട്ടുണ്ട് രാവിലെ എട്ട് മണിക്ക് ഇരിക്കാന്‍ തുടങ്ങിയതാണ്‌ ഇത് കേട്ട മാഡം വാച്ച്മാനെ ഫയര്‍ ചെയ്യുന്നത് ഹാരിസും ഗിരീഷും സന്തോഷത്തോടെ കേട്ടു .മാഡം ഗിരീഷിനെയും ഹാരിസിനെയും അകത്തോട്ട് വിളിച്ചു ആദ്യം തന്നെ സോറി പറഞ്ഞു വാച്ചുമാനോട് പറഞ്ഞിരുന്നത്രെ കുറച്ചു കഴിഞ്ഞു അവരെ കടത്തിവിടാന്‍ വാച്ച്മാന്‍ അത് മറന്നതാണെന്ന് ! രണ്ടുപെരോടായി ചോദിച്ചു ഭക്ഷണം കഴിച്ചിട്ടില്ലല്ലോ ഇരുവരും ഒരേ സ്വരത്തില്‍ പറഞ്ഞു ഇല്ല , കുഴപ്പമില്ല (നാട്ടിലും പട്ടിണിയാണ് )പിന്നീട് കഴിക്കാം .മാഡം പറഞു ഇല്ല അതു പറ്റില്ല ഭക്ഷണത്തിന് ശേഷം മതി ഇന്റര്‍വ്യൂ , മാഡം വാച്ച്മാനെ വിളിച്ചു പറഞു ഇവരെ പുറത്ത് കൊണ്ട് പോയി ഭക്ഷണം വാങ്ങി കൊടുക്ക് വാച്ച്മാന്‍ ഗിരീഷിനെയും ഹാരിസിനെയും കൂട്ടി അടുത്തുള്ള ഹോട്ടലില്‍ പോയി ഭക്ഷണം വാങ്ങി കൊടുത്തു . ഭക്ഷണം കഴിച്ചു തീരുന്നത് വരെ രവീന്ദ്ര ജദേജ , വിരാത് കൊഹ്ല്ളി എന്നിവര്‍ക്ക് വെള്ളം കൊണ്ടുകൊടുക്കാന്‍ ഓവര്‍ കഴിയാന്‍ ബൌണ്ടറി ലൈനില്‍ കാത്തു നില്‍ക്കുന്ന യുവരാജ് സിങ്ങിനെ പോലെ വാച്ച്മാന്‍ ഗിരീഷിനെയും ഹാരിസിനെയും കാത്തു നിന്നു.വയറു നിറച്ചു കഴിച്ചതിന്റെ ബില്‍ വാച്ച്‌മാന്‍ കൊടുത്തു എന്നു ഉറപ്പവരുതിയത്തിനു ശേഷം ഹാരിസും ഗിരീഷും ഹോട്ടലില്‍ നിന്നും പുറത്തിറങ്ങി വീണ്ടും മാഡത്തിന്റെ അടുത്തേക്ക് . ആദ്യം ഗിരീഷിനെ ഇന്റര്‍വ്യൂവിനു വിളിച്ചു മാഡം സി. വി ഒക്കെ ഒന്ന് നോക്കിയ ശേഷം സി.വി.യിലെ പാസ്പോര്‍ട്ട്‌ നമ്പര്‍ നോക്കി പറഞ്ഞു ഗള്‍ഫില്‍ ആരെങ്കിലും ഉണ്ടോ!! ഗിരീഷ്‌ പറഞ്ഞു ജേഷ്ടന്‍ ഉണ്ടെന്നു അപ്പൊ താനും പോവണ്ടാവും അല്ലെ! ഇല്ല എനിക്ക് താല്പര്യമില്ല എന്നൊക്കെ ഗിരീഷ്‌ പറഞ്ഞു നോകിയെങ്കിലും മാഡം കൂട്ടാക്കിയില്ല ഗിരീഷിനോട് എന്തൊക്കെ തന്റെ ഡിമാണ്ട്സ് എന്നു ചോദിച്ചു ഗിരീഷ്‌ തനന്റെ ഡിമാണ്ട്സുകള്‍ പറഞ്ഞു , ഓക്കേ പിന്നീട് അറിയ്ക്കാം എന്നു പറഞു ഗിരീഷിനെ മടക്കി , അടുത്തത് ഹാരിസിന്റെ ഊഴമാണ് ഹാരിസിനോടും മാഡം ഡിമാണ്ട്സുകള്‍ ചോദിച്ചു ഹാരിസ് പറഞ്ഞു മുന്നെ ഒരാള്‍ വന്നില്ലേ അവന്‍ എന്താ പറഞ്ഞത്ച്ചാ അത് തന്നെ ! പിന്നീട് അറിയിക്കാം എന്നു പറഞ്ഞു ഹാരിസിനെയും മടക്കി . പരീക്ഷയില്‍ ഒരു ചോദ്യത്തിനും ഉത്തരം ശരിയായി എഴിതാത്ത കുട്ടികളും റിസള്‍ട്ട്‌ വരുമ്പോള്‍ നേരിയ ഒരു പ്രതീക്ഷ വെച്ച്പുലര്‍ത്തുന്നത് പോലെ ഹാരിസും ഗിരീഷും മാഡത്തിന്റെ വിളിയും കാത്ത് വീണ്ടും നാടിലോട്ട്

ക്രിക്കറ്റ്‌ പിച്ചിലെ അബദ്ധങ്ങള് ‍!!!!!!!

ക്രിക്കറ്റ്‌   കളി  തലയ്ക്കു പിടിച്ചിരുന്ന കാലം ഒഴിവു സമയം കിട്ടിയാല്‍  പാടത്തും പറമ്പിലും കുറ്റിയും ബാറ്റുമായി അലഞ്ഞു തിരിയുകയായിരുന്നു എന്റെയും കൂടുകാരുടെയും പ്രധാന വിനോദം മുതിര്‍ന്നവര്‍ ഈ വിനോദത്തെ  'തേരോടി' നടക്കല്‍ എന്ന്  സ്നേഹപൂര്‍വ്വം വിളിച്ചു . സത്വ ബോധം തലയ്ക്കു പിടിക്കാത്തതിനാല്‍ ആരോപണങ്ങള്‍  പാടെ തള്ളി കളഞ്ഞ്   ഞങ്ങള്‍ കളിച്ചു നടന്നു . ലോര്‍ഡ്സ്  ക്രിക്കറ്റ്‌  ഗ്രൌണ്ട് പോലും നാണിച്ചു തല താഴ്ത്തി പോവുമായിരുന്നു  ഞങ്ങളുടെ പ്രധാന കളിസ്ഥലമായ (ഹോം ഗ്രൌണ്ട് ) സുഹൈലിന്റെ വീട്ടിലെ പറംബ്  .   രണ്ട്  ഏക്കറോളം വരുന്ന തെങ്ങിന്‍ തോപ്പിന്റെ നടുവിലെ വിശാലമായ പിച്  , വിദേശ പിച്ചുകളില്‍ കിട്ടുന്നതിനേക്കാള്‍  ട്ടെര്നും , ബൌന്സും  കിട്ടുന്ന പിച്ചായിരുന്നു അത്   ഓഫ്‌ സൈഡ്  ബൌണ്ടറി ലൈന്‍ ആയി പച്ച വിരിച്ചു കിടക്കുന്ന ശീമകൊന്ന , ( സിക്സ്  അടിച്ചാല്‍ ഔട്ടാണ്  പൊക്കി അടിക്കാന്‍ പാടില്ല ) ലെഗ് സൈഡ്  അതിര്‍ത്തിയായി വര്‍ഷങ്ങള്‍ പഴക്കമുള്ള  തലയെടുപ്പോടെ നില്‍ക്കുന്ന നെല്ലിക്കമരം (ലെഗ് സൈഡ്  ഫീല്ടിംഗ്  കിട്ടാന്‍ അടിയായിരുന്നു ) ബാക്ക് സൈഡില്‍   അതിര്‍ത്തിയായി  മനോഹരമായ ഒരു കല്ലുവെട്ടു കുഴിയും അതിന്റെ അപ്പുറം തണല്‍ വിരിച്ചു നില്‍ക്കുന്ന മാവിന്‍ തോപ്പും  വിക്കെറ്റ് കീപ്പര്‍ പന്ത് പെറുക്കാന്‍ പോയാല്‍ ഏറെ സമയം എടുത്തായിരുന്നു  തിരിച്ചു വന്നിരുന്നത്  . പന്ത് പെറുക്കാന്‍ പോയ വിക്കറ്റ് കീപ്പറെ വഴി തെറ്റിക്കാന്‍ നിലത്ത്  വീണു കിടക്കുന്ന നീലന്‍ മാങ്ങയും, സ്ട്രൈറ്റില്‍ കുളമെന്നു തോനിക്കുന്ന ഞങ്ങള്‍ക്ക്  ഏറെ മധുര വെള്ളം തന്നു ദാഹമാകറ്റിയ കിണറും യേത്   കോമ്മണ്‍ വെല്‍ത്ത്  കമ്മിറ്റിയെ പോലും നാണിപിക്കുമായിരുന്നു . യേത്  ന്യൂസ്ലാണ്ടും ഈ ഗ്രൌണ്ട് കണ്ടാല്‍ മോഹിച്ചു പോവും അത്രക്ക്  മനോഹരമായിരുന്നു  അവിടം . രാവിലെ വീട് വിട്ടിറങ്ങിയാല്‍ പിന്നെ വൈകുന്നേരം വരെ സുഹൈലിന്റെ വീട്ടിലായിരുന്നു. ഉച്ച ഭക്ഷണവും നാലുമനിചായയും ഒക്കെ അവിടുന്ന് തന്നെ. എല്ലാവര്ക്കും അവിടുന്നായിരിന്നില്ല  ഭക്ഷണം  എന്നെപോലെ ചുരുക്കം ചില  ഓള്‍ രൌണ്ടെര്സിനു (കുടുംബക്കരായിരുന്നു ) മാത്രം, സ്നേഹ നിധിയായ സുഹൈലിന്റെ ഉമ്മ സ്വന്തം മകനെ പോലെ  ഞങ്ങളെയും കണ്ടു  നല്ല ഭക്ഷണങ്ങള്‍ ഉണ്ടാക്കി തന്നു പ്രോത്സാഹിപിച്ചു . വൈകുന്നേരം അഞ്ചു മണി കഴിഞാല്‍ ബൌലെര്സിനെ കണക്കറ്റു തുണച്ചിരുന്ന പിച്ചായിരുന്നു അത്  കാരണം  ഗ്രൌണ്ടിന്റെ  സമീപത്തായിരുന്നു  പുത്തനാലിക്കല്‍ ഭഗവതി ക്ഷേത്രം അവിടെ ഒരു അഞ്ചു മണിയോടെ വെടി പൊട്ടിക്കല്‍ തുടങ്ങും  ഓരോ വെടിക്കും ഓരോ വിക്കറ്റ്  ഉറപ്പായിരുന്നു  അതാണ്‌  ബൌലെര്സിനെ തുണക്കാന്‍ കാരണം . ഒരു ദിവസം കളിച്ചു കൊണ്ടിരിക്കുമ്പോള്‍ പറമ്പിന്റെ അപ്പുറത്തെ വീട്ടിലെ ചേച്ചി  വന്നു ആര്കെങ്കിലും തെങ്ങ് കയറാന്‍ അറിയുമോ എന്ന് ചോദിച്ചു  ഞങ്ങളെല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു  വേണുവിനറിയാം  (കൂട്ടത്തിലെ മരം കയറി ) . ഗ്രൂണ്ടിലുല്ള്ള തെങ്ങിന്റെ മുകളില്‍ പതിവായി പോവുന്ന പന്ത് സ്ഥിരമായി എടുക്കുന്നത് വേണുവാണ്  അതിനു പ്രതിഫലമായി വേണുവിനു ഒപെനിംഗ്  ബാറ്റിംഗ് കൊടുക്കണം , ബാറ്റിംഗ് കഴിഞ്ഞാല്‍ വേണു വീട്ടില്‍ പോവും എന്നുണ്ടെങ്കിലും തെങ്ങിന്റെ മുകളില്‍ പോവുന്ന പന്ത് എടുക്കാന്‍ വേറെ ആളെ കിട്ടാത്തതിനാല്‍ വേണുവിനെ ഞങ്ങള്‍ സഹിച്ചു പോന്നു , വേണു ചേച്ചിയുടെ വീട്ടില്‍ പോയി ഞങ്ങള്‍ കളി തുടര്‍ന്നു കുറച് കഴിഞ്ഞപ്പോള്‍  ഓടി വരണേ എന്ന് അലമുറയിട്ടു കൊണ്ട്  ചേച്ചി വരുന്നു ,ഞങ്ങള്‍ ചേച്ചിയുടെ വീടിലോട്ട്  ഓടി തെങ്ങിന്റെ മുകളില്‍ വേണു വിറചിരിക്കുകയാണ് .  വേണു പതിവായി കയറുന്ന തെങ്ങിനെക്കാലും രണ്ടിരട്ടി ഉയരം ഉണ്ട്   ഗ്രൌണ്ട്  മാറിക്കളിച്ചതിന്റെ  പരിഭ്രാമാമാനെന്നു ഞങ്ങള്‍ക്ക് മനസ്സിലായി , കഷ്ടിച്ച്  ഒരു തേങ്ങ ഇട്ടുവെന്നു ചേച്ചി ഞങ്ങളോട് പറഞ്ഞു  വെയ്യെങ്കില്‍ ഇനി ഇറങ്ങിക്കോലാന്‍ പറഞ്ഞതായിരുന്നു ആ കുട്ടി കേട്ടില്ല . വേണു തെങ്ങിന്റെ മുകളില്‍ കിടന്നു വിറക്കുകയാണ് ചേച്ചി കരച്ചില്‍ തുടങ്ങിയിരിക്കുന്നു ഞങ്ങളും അല്പനേരതെക്ക്  ( ഈവിള്‍ ഡെഡ്  പ്രേതഫിലം കണ്ടിട്ട് ചിരിച് ഇരുന്നിരുന്ന  ഞങ്ങള്‍ പോലും) പേടിച്ചു പോയി  ,,  വേണൂ നീ പതുക്കെ ഇറങ്ങാന്‍ പറ്റുമോന്നു നോക്ക്  ഞങ്ങള്‍ താഴെ നിന്നും വിളിച്ചു പറഞ്ഞു ഞങ്ങള്‍ അടിയിലുണ്ട് നീ ധൈര്യമായി   ഇറങ്ങിക്കോ എന്ന് വിളിച്ചു കൂവി അത് കേട്ട വേണു പതുക്കെ ഇറങ്ങാന്‍ തുടങ്ങി ഞങ്ങള്‍ക്ക്  നെഞ്ചിടിപ്പ് കൂടി തെങ്ങിന്റെ ഒരു പകുതി എത്തിയപ്പോള്‍ വേണുവിന്റെ ബാലന്‍സ് പോയി പിന്നെ സുര്ര്ര്ര്ര്ര്‍   എന്ന ഒരു വരവായിരുന്നു അടിയിലോട്ട്  ഠീം അതാ കിടക്കുന്നു വേണു തെങ്ങിന്റെ ചുവട്ടില്‍. ഞങ്ങളെ എല്ലാവരെയും അത്ഭുത പെടുത്തികൊണ്ട് വേണു ഒന്നും പാറ്റാത്ത ഭാവത്തില്‍ എണീച്ചു നിന്നു  എന്നിട്ട് പറഞ്ഞു കരാട്ടെ പഠിച്ചത്  കൊണ്ട് ഒന്നും പറ്റിയില്ല , ഞങ്ങള്‍ വേണുവിനെ നോകി ഷര്‍ട്ട് കീറിയിരിക്കുന്നു  മേലാകെ രക്തം ഒലിക്കുന്നു , ചേച്ചി പറഞ്ഞു ഈ കുട്ടിയെ നിങള്‍ ഹോസ്പിറ്റലില്‍ എത്തിക്കാന്‍ നോക്ക്  . ഞങ്ങള്‍ വേണുവിനെയും കൂട്ടി ഹോസ്പിറ്റലില്‍ പോയി, ഡോക്ടര്‍ പറഞ്ഞു കാര്യമായിട്ടൊന്നും പറ്റിയിട്ടില്ല വലത്തേ കയ്യിനു ഒടിവുണ്ട് , പിന്നെ കാലിനു  നാല്  സ്റിച്ചു ഇടണം പിന്നെ ഒക്കെ ചെറിയ മുറിവുകളാണ് .  അങ്ങിനെ ആദ്യമായി  തെങ്ങ് ചതിച്ചു  അതും ഓപെനിംഗ് ബാറ്സ്മാന്‍ വേണുവിനെ . പിന്നീടൊരിക്കലും
വേണുവിനു  ആദ്യം ബാറ്റിംഗ് ചെയ്യാന്‍ പറ്റിയിട്ടില്ല കാരണം വേണു പിന്നീട് തെങ്ങില്‍ കയറിയിട്ടില്ല എന്നത്  തന്നെ . 

ഉടുപ്പിനെതിരെ ഉടുക്കാത്ത ഭ്രാന്ത്

പി.കെ. നിയാസ്


നഗ്നമോഡലായ കാര്‍ലാബ്രൂണിയെ വേള്‍ക്കാന്‍ ഭാര്യ സിസിലിയ സിഗാനറെ എലീസി കൊട്ടാരത്തില്‍നിന്ന് പുറത്താക്കിയയാളാണ് ഫ്രഞ്ച്പ്രസിഡന്റ് സാര്‍കോസി. ബ്രൂണിയുടെ നൂല്‍ബന്ധമില്ലാത്ത ചിത്രത്തിന് ക്രിസ്റ്റീസ് ഇന്റര്‍നാഷനലിന്റെ ന്യൂയോര്‍ക്കിലെ ലേലത്തില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ഇരുപതിരട്ടി വില (91,000 ഡോളര്‍) ലഭിച്ചെന്നാണ് വാര്‍ത്ത. പ്രിയതമക്ക് കുപ്പായമിടാതെ നടക്കാന്‍ സ്വാതന്ത്യ്രമുള്ളതുപോലെ ദേഹം പൊതിഞ്ഞ് നടക്കാന്‍ തന്റെ നാട്ടിലെ മുസ്ലിം സ്ത്രീകള്‍ക്ക് അവകാശമില്ലെന്നാണ് വലിയ സ്വാതന്ത്യ്രവാദിയായ സാര്‍കോസിയുടെ നിലപാട്. ശരീരം മുഴുവന്‍ മറയ്ക്കുന്ന സ്ത്രീകളെ പൊലീസ്സ്റ്റേഷനില്‍ പിടിച്ചുകൊണ്ടുവന്ന് നിര്‍ബന്ധപൂര്‍വം മുഖാവരണം അഴിച്ചുമാറ്റുകയും പിഴ ഈടാക്കുകയും ചെയ്യുന്ന നിയമം കൊണ്ടുവരാന്‍ സാര്‍കോസിഭരണകൂടം തയാറെടുക്കുകയാണ്. ബെല്‍ജിയംപാര്‍ലമെന്റ് ഇതുപോലുള്ള നിയമം പാസാക്കിക്കഴിഞ്ഞു. ഉപരിസഭയുടെ അനുമതി കൂടിയേ ആവശ്യമുള്ളൂ.

ഫ്രാന്‍സില്‍ മുസ്ലിം ജനസംഖ്യ 60 ലക്ഷത്തോളമാണ്. ഇവരില്‍ മുഖം മറയ്ക്കുന്ന ബുര്‍ഖ ധരിക്കുന്നവര്‍ രണ്ടായിരത്തില്‍ താഴെയാണെന്ന് ഗവണ്‍മെന്റ് ഏജന്‍സികളുടെ സര്‍വേ. ബുര്‍ഖാധാരിണികള്‍ വെറും 0.0003 ശതമാനം! ബെല്‍ജിയത്തിലെ ഒരു കോടി ജനങ്ങളില്‍ മൂന്നു ശതമാനമാണ് മുസ്ലിംകള്‍. ഇവരില്‍ ബുര്‍ഖ ധരിക്കുന്നത് മുപ്പതില്‍ താഴെയും. രണ്ടു രാജ്യങ്ങളുടെ പാര്‍ലമെന്റുകള്‍ കൈകാര്യം ചെയ്യുന്ന ആഗോളപ്രശ്നമാണിത്! സ്ത്രീത്വത്തെ കളങ്കമേല്‍പിക്കുംവിധം അവരുടെ മുഖാവരണം പിച്ചിച്ചീന്താന്‍ നിയമപാലകര്‍ക്ക് അധികാരം നല്‍കുന്ന ധിക്കാരത്തിനെതിരെ ഫെമിനിസ്റ്റുകള്‍ ഉള്‍പ്പെടെ ആരും ശബ്ദിച്ചതായി കാണുന്നില്ല. സിഖുകാരുടെ തലപ്പാവും ക്രിസ്ത്യാനികളുടെ ഹാബിറ്റും യാഥാസ്ഥിതിക ജൂതന്മാരുടെ താലിതും മാറ്റാന്‍ പൊലീസ് തുനിഞ്ഞാല്‍ വിവരമറിയാമെന്ന് പ്രമുഖ മിഡിലീസ്റ്റ് വിദഗ്ധയും വനിതാ കോളമിസ്റ്റുമായ ലിന്‍ഡ എസ് ഹേര്‍ഡ് എഴുതിയത് എത്ര സത്യം.

മാന്യമല്ലാത്ത വസ്ത്രം ധരിച്ചെന്ന കുറ്റം ചുമത്തി പത്രപ്രവര്‍ത്തക ലുബ്ന ഹുസൈനെ പീനല്‍കോഡിലെ 152ാം വകുപ്പുപ്രകാരം സുഡാനികോടതി ശിക്ഷിച്ചത് ഈയിടെ വാര്‍ത്തയായിരുന്നു. മത യാഥാസ്ഥിതികത്വത്തിന്റെയും തീവ്രതയുടെയും നാടായി സുഡാന്‍ മുദ്രകുത്തപ്പെട്ടു. എന്നാല്‍, ശരീരം മറയുന്ന വസ്ത്രം ധരിച്ച് കാറോടിച്ചതിന് പിഴ ശിക്ഷ ലഭിച്ച ഫ്രഞ്ച് വനിതയെക്കുറിച്ചോ നിഖാബ് ധരിച്ച് തെരുവിലൂടെ നടന്നതിന് 500 യൂറോ പിഴശിക്ഷക്ക് വിധേയയായ ഇറ്റാലിയന്‍ യുവതിയെക്കുറിച്ചോ വാചാലമാകാന്‍ മാധ്യമങ്ങള്‍ തയാറായില്ല. നന്നെച്ചുരുങ്ങിയത് വസ്ത്രധാരണസ്വാതന്ത്യ്രത്തെ ഹനിക്കുന്ന സുഡാനിലെ മതമൌലിക സംവിധാനത്തെപ്പോലെയാണ്് ഫ്രഞ്ച്, ഇറ്റാലിയന്‍ ഭരണകൂടങ്ങള്‍ എന്നു പറയാനെങ്കിലുമുള്ള മര്യാദ കാണിക്കേണ്ടേ?

ബുര്‍ഖ പോലുള്ള വസ്ത്രങ്ങള്‍ പടിഞ്ഞാറിന്റെ സാംസ്കാരികപാരമ്പര്യത്തിനു നിരക്കുന്നതല്ലെന്നാണ് വാദമെന്ന് പ്രത്യക്ഷത്തില്‍ തോന്നാമെങ്കിലും ഇതൊന്നുമല്ല, മറിച്ച് അസഹിഷ്ണുതയാണ് യൂറോപ്പിന്റെ പുതിയ നീക്കത്തിനു പ്രേരകമെന്ന് കാണാന്‍ പ്രയാസമില്ല. ബെല്‍ജിയത്തില്‍ നിരോധനത്തിന് നേതൃത്വം നല്‍കിയത് മധ്യ^വലതുപക്ഷ റിഫോം മൂവ്മെന്റ് പാര്‍ട്ടിയാണ്. ദേശീയമൂല്യങ്ങള്‍ക്കെതിരായ ഇസ്ലാമിസ്റ്റുകളുടെ നീക്കങ്ങളെ പൊറുപ്പിക്കില്ലെന്ന സന്ദേശമാണ് നിരോധമെന്നാണ് പാര്‍ട്ടിനേതൃത്വത്തിന്റെ പ്രതികരണം. യൂറോപ്പില്‍ ശക്തി പ്രാപിക്കുന്ന വലതുപക്ഷ വംശീയത ചില ഭരണകൂടങ്ങളെയും ബാധിച്ചുകഴിഞ്ഞു. ഖുര്‍ആന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട നെതര്‍ലന്‍ഡ്സിലെ തീവ്രവലതുപക്ഷ ഫ്രീഡംപാര്‍ട്ടി നേതാവ് ഗീര്‍ത് വില്‍ഡേഴ്സിനെപ്പോലെയോ ബെല്‍ജിയത്തിലെ ഫെലിപ് ഡെവിന്ററെപ്പോലെയോ ഉള്ളവര്‍ക്കൊപ്പമാണിപ്പോള്‍ സ്വാതന്ത്യ്രം, സമത്വം, സാഹോദര്യം എന്ന മുദ്രാവാക്യം പേറി നടക്കുന്ന സാര്‍കോസിയെപ്പോലുള്ളവരും ചേര്‍ന്നിരിക്കുന്നത്. 2004ല്‍ വിദ്യാലയങ്ങളില്‍ തലമക്കന ധരിക്കുന്നത് വിലക്കി ഫ്രഞ്ച് ഗവണ്‍മെന്റ് ഉത്തരവ് പുറപ്പെടുവിച്ച ശേഷമുള്ള സംഭവങ്ങള്‍ പരിശോധിക്കുക. ഇസ്ലാമിനെ അപഹസിക്കുന്ന 'സബ്മിഷന്‍' എന്ന ഡോക്യുമെന്ററിയുമായി ഡച്ച് സംവിധായകന്‍ തിയോ വാന്‍ഗോഗ് രംഗത്തുവന്നതും ഇതേവര്‍ഷമാണ്. സോമാലിയക്കാരിയും ഡച്ച് പാര്‍ലമെന്റ് അംഗവുമായിരുന്ന ആയാന്‍ ഹിര്‍സി അലിയാണ് ഇതിന്റെ സ്ക്രിപ്റ്റ് തയാറാക്കിയത്. ഗവണ്‍മെന്റിന്റെ മൌനാനുവാദത്തോടെ ഇത് രാജ്യവ്യാപകമായി പ്രദര്‍ശിപ്പിക്കപ്പെട്ടു. 2005ല്‍ മുഹമ്മദ്നബിയെ പരിഹസിക്കുന്ന 12 കാര്‍ട്ടൂണുകള്‍ ഡന്‍മാര്‍ക്കിലെ 'ജിലാന്‍ഡ് പോസ്റ്റന്‍' പ്രസിദ്ധീകരിച്ചപ്പോള്‍ അഭിപ്രായസ്വാതന്ത്യ്രത്തിന്റെ പേരുപറഞ്ഞ് സര്‍ക്കാര്‍ അതിനെ ന്യായീകരിച്ചു. 2006ല്‍ ബ്രിട്ടീഷ് വിദേശകാര്യസെക്രട്ടറി ജാക്ക് സ്ട്രോ ബുര്‍ഖക്കെതിരായ പ്രസ്താവനയിലൂടെ വിവാദമുണ്ടാക്കി (നാലു വര്‍ഷത്തിനുശേഷം ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പു പ്രചാരണവേളയില്‍ തന്റെ പ്രസ്താവനയില്‍ സ്ട്രോ ഖേദം പ്രകടിപ്പിച്ചു). സ്വിറ്റ്സര്‍ലന്‍ഡും ഈ പാതയില്‍ സഞ്ചരിക്കുന്നത് കഴിഞ്ഞവര്‍ഷം ഒടുവില്‍ കണ്ടു. മുസ്ലിംപള്ളികളില്‍ മിനാരം നിര്‍മിക്കുന്നത് വിലക്കുന്ന നിയമം പാസാക്കി. ദേശീയതലത്തില്‍ സര്‍ക്കാര്‍ നടത്തിയ ഹിതപരിശോധനയില്‍ 57 ശതമാനം പേര്‍ നിരോധത്തെ അനുകൂലിച്ചു.

ഫ്രാന്‍സ്, ബ്രിട്ടന്‍, ഇറ്റലി, സ്പെയിന്‍, ജര്‍മനി എന്നീ രാജ്യങ്ങളിലെ ഭൂരിഭാഗവും ബുര്‍ഖ നിരോധത്തിന് അനുകൂലമാണെന്നാണ് 'ഫിനാന്‍ഷ്യല്‍ ടൈംസ്' നടത്തിയ സര്‍വേ വെളിപ്പെടുത്തുന്നത്. നിയമം ഇപ്പോഴാണ് പാസാക്കിയതെങ്കിലും തലസ്ഥാനമായ ബ്രസല്‍സ് ഉള്‍പ്പെടെ ബെല്‍ജിയത്തിലെ രണ്ട് ഡസന്‍ ജില്ലകളില്‍ ബുര്‍ഖനിരോധം നിലവിലുണ്ട്. ബുര്‍ഖക്ക് സമാനമായ വസ്ത്രം ധരിച്ചതിന് കഴിഞ്ഞ വര്‍ഷം 29 പേര്‍ക്ക് ബ്രസല്‍സില്‍ പിഴയിട്ടിരുന്നു. ബെല്‍ജിയത്തിനും ഫ്രാന്‍സിനും പിന്നാലെ നെതര്‍ലന്‍ഡ്സും ഇറ്റലിയും ബുര്‍ഖനിരോധത്തിന് നീക്കം നടത്തുന്നുണ്ട്. സ്വിറ്റ്സര്‍ലന്‍ഡിലെയും ഓസ്ട്രിയയിലെയും പാര്‍ലമെന്റ് അംഗങ്ങളും നിരോധം സംബന്ധിച്ച ചര്‍ച്ചകളിലാണ്. വംശീയ ആക്രമണങ്ങള്‍ ശക്തിപ്രാപിച്ച ഓസ്ട്രേലിയയിലും ബുര്‍ഖ നിരോധിക്കണമെന്ന ആവശ്യമുയര്‍ന്നെങ്കിലും ലിബറല്‍ സെനറ്റര്‍ കോറി ബെര്‍ണാര്‍ഡിയുടെ ആവശ്യം പ്രതിപക്ഷനേതാവ് ടോണി ആബട്ട് തള്ളുകയായിരുന്നു.

സ്ത്രീ എന്തു ധരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം അവള്‍ക്കു വിടണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ശരീരം മുഴുവന്‍ മറയുന്ന നീന്തല്‍വസ്ത്രങ്ങളുമായി സ്വിമ്മിങ്പൂളുകളില്‍ കുളിക്കാന്‍ മുസ്ലിംസ്ത്രീകള്‍ക്ക് അവസരമൊരുക്കിക്കൊടുത്തത് ഓസ്ട്രേലിയയായിരുന്നു. പൊതുസ്ഥലങ്ങളില്‍ ഇസ്ലാമിന്റെ സാന്നിധ്യം അലോസരപ്പെടുത്തുന്ന രാജ്യങ്ങളുടെ കൂട്ടത്തില്‍ ഒന്നാംസ്ഥാനത്താണ് ഫ്രാന്‍സെന്ന് ബ്രസല്‍സിലെ യൂറോപ്യന്‍ പോളിസി സെന്ററിലെ നിരീക്ഷക ശാദ ഇസ്ലാം ചൂണ്ടിക്കാട്ടുന്നു. യൂറോപ്പില്‍ വലതുപക്ഷ തീവ്രവംശീയത വ്യാപകമായ രാജ്യങ്ങളില്‍ പ്രഥമസ്ഥാനവുമുണ്ട്. 2004ല്‍ വിദ്യാലയങ്ങളില്‍ സ്കാര്‍ഫ് നിരോധിച്ച് നിയമം പാസാക്കുമ്പോഴും 2009 ല്‍ നീന്തല്‍കുളങ്ങളില്‍ ബുര്‍ഖാധാരിണികളെ വിലക്കി നിയമം പ്രഖ്യാപിച്ചപ്പോഴും ഇത് പ്രകടമായി. കടുത്ത ഉഷ്ണത്തില്‍ കറുപ്പ് നിറമുള്ള പര്‍ദ ധരിച്ച് അങ്ങാടികളില്‍ സഞ്ചരിക്കുന്ന മുസ്ലിംസ്ത്രീകളെച്ചൊല്ലി പലരും എഴുതിയിട്ടുണ്ട്. കത്തുന്ന സൂര്യനുതാഴെ ചൂട് പെട്ടെന്ന് ആഗിരണം ചെയ്യുന്ന കറുത്ത വസ്ത്രം ധരിക്കുന്നതിലെ യുക്തിയാണ് ചോദ്യംചെയ്യപ്പെടാറ്. എന്നാല്‍, ഹിജാബ് ധരിക്കുന്നതുമൂലം സൂര്യപ്രകാശം ഏല്‍ക്കില്ലെന്നും അതിനാല്‍ ശരീരത്തിന് കാല്‍സ്യത്തിന്റെ കുറവുണ്ടാകുമെന്നും വേറൊരു കൂട്ടര്‍.

മുഖം മറയ്ക്കുന്നവര്‍ ക്രിമിനലിസം വളര്‍ത്തുമെന്നും സാംസ്കാരിക ഭീഷണിയാണെന്നുമുള്ള വാദങ്ങളുയര്‍ത്തുന്നത് പരിഹാസ്യമാണെന്ന് 'വാഷിങ്ടണ്‍ പോസ്റ്റ്' മുഖപ്രസംഗത്തില്‍ (മേയ് 1) ഓര്‍മിപ്പിക്കുന്നുണ്ട്. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് വാചകമടിക്കുന്നവരാണ് സ്വയം പിന്തിരിപ്പന്മാരായിരിക്കുന്നത്. അഭിപ്രായസ്വാതന്ത്യ്രം, മതസ്വാതന്ത്യ്രം തുടങ്ങിയ മൌലികാവകാശങ്ങളാണ് ഇതിലൂടെ നിഷേധിക്കപ്പെടുന്നത്. മുസ്ലിംകള്‍ക്കും മതഭക്തരായ മറ്റുള്ളവര്‍ക്കും യൂറോപ്പില്‍ ജീവിക്കണം. ആചാരം, ആരാധനകള്‍, വസ്ത്രധാരണം എന്നിവയ്ക്ക് നിരോധമേര്‍പ്പെടുത്തുമ്പോള്‍ അവര്‍ യൂറോപ്പുമായി അടുക്കുകയല്ല, അകലുകയാണ്..." 'വാഷിങ്ടണ്‍ പോസ്റ്റ്' മുന്നറിയിപ്പ് നല്‍കുന്നു. മനുഷ്യാവകാശ വിഷയങ്ങളില്‍, വിശിഷ്യാ, അഭിപ്രായസ്വാതന്ത്യ്രത്തിന്റെയും മത സ്വാതന്ത്യ്രത്തിന്റെയും കാര്യങ്ങളില്‍ യൂറോപ്പിന്റെ പുരോഗമനചിന്തകളുടെ പൊള്ളത്തരം വ്യക്തമാക്കുന്നതാണ് ഈ സംഭവങ്ങളത്രയും. 1966ല്‍ യു.എന്‍ പാസാക്കിയ 'ഇന്റര്‍നാഷനല്‍ കവണന്റ് ഓണ്‍ സിവില്‍ ആന്‍ഡ് പൊളിറ്റിക്കല്‍ റൈറ്റ്സിന്റെ 27ാം ഖണ്ഡികയുടെ ലംഘനമാണ് ബുര്‍ഖ നിരോധം. മേല്‍പറഞ്ഞ യൂറോപ്യന്‍രാജ്യങ്ങളൊക്കെ ഇതില്‍ ഒപ്പുവെച്ചിട്ടുമുണ്ട്. അതിനും 13 വര്‍ഷം മുമ്പ് നിലവില്‍ വന്ന യൂറോപ്യന്‍ കണ്‍വന്‍ഷന്‍ ഓഫ് ഹ്യൂമണ്‍ റൈറ്റ്സ് ഭരണഘടന, മതസ്വാതന്ത്യ്രം ഉള്‍പ്പെടെയുള്ള മൌലികാവകാശങ്ങള്‍ ഹനിക്കപ്പെട്ടാല്‍ മനുഷ്യാവകാശ കോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബുര്‍ഖ നിരോധ നീക്കങ്ങളെ എതിര്‍ത്ത് ഇ.യു മനുഷ്യാവകാശ കമീഷണര്‍ തോമസ് ഹാമര്‍ബര്‍ഗ് രംഗത്തുവന്നത്. ആംനസ്റ്റി ഇന്റര്‍നാഷനലും നിരോധത്തിനെതിരാണ്.

ലിബറലിസം രണ്ടു തരമാണെന്ന് അമേരിക്കന്‍ രാഷ്ട്രീയ വിശാരദന്‍ വില്യം ഗ്ലാസ്റ്റന്‍. റിഫര്‍മേഷന്‍ ലിബറലിസവും എന്‍ലൈറ്റന്‍മെന്റ് ലിബറലിസവും. സഹിഷ്ണുതയാണ് റിഫര്‍മേഷന്‍ ലിബറലിസത്തിന്റെ മുഖമുദ്ര. അതിനാല്‍ ലിബറലിസത്തോട് യോജിക്കാത്തതിനെയും പൊറുപ്പിക്കാനുള്ള സഹിഷ്ണുത പ്രകടിപ്പിക്കണമെന്നാണ് പരിഷ്കരണവാദികളോട് അദ്ദേഹം പറയുന്നത്.

വണ്‍ ഇഡിയറ്റ്: പ്രവാസികള്‍ക്ക് ദിവസത്തിനു വേഗം കൂടുന്നുണ്ടോ !!

വണ്‍ ഇഡിയറ്റ്: പ്രവാസികള്‍ക്ക് ദിവസത്തിനു വേഗം കൂടുന്നുണ്ടോ !!: "പ്രവാസികള്‍ക്ക് ദിവസത്തിനു വേഗം കൂടുന്നുണ്ടോ ? ഉണ്ട് എന്ന് തന്നെയാവും ഓരോ പ്രവാസിയുടെയും ഉത്തരം . ഞാന്‍ ഗള്‍ഫില്‍ വന്ന ..."

വണ്‍ ഇഡിയറ്റ്: ദുബായ് : ഇങ്ങിനെയും ഒരു യാത്രാ വിവരണം

വണ്‍ ഇഡിയറ്റ്: ദുബായ് : ഇങ്ങിനെയും ഒരു യാത്രാ വിവരണം: "ഭാഗം ഒന്ന് : യാത്രാ ഒരുക്കം ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഗള്‍ഫിലേക്കുള്ള വിസ ശരിയായി . വിസ കയ്യില്‍ കിട്ടുന്നത് വരെ എങ്ങിനെ എ..."

2010, സെപ്റ്റംബർ 27, തിങ്കളാഴ്‌ച

!!!!!!! കുടുംബം !!!!!!

മനുഷ്യരാകെ ഒരൊറ്റ കുടുംബമാണെന്ന് ഖുര്‍ആന്‍ പറയുന്നു: എല്ലാ മനുഷ്യരും ഒരു പിതാവിന്റെയും മാതാവിന്റെയും മക്കളാണ് (ഖുര്‍ആന്‍. 4:1). എങ്കിലും അവര്‍ പല ദേശക്കാരും ഭാഷക്കാരും കുടുംബക്കാരുമായിരിക്കുന്നു. സമൂഹത്തിന്റെ അടിസ്ഥാന ഘടകമെന്ന നിലക്ക് കുടുംബവ്യവസ്ഥ വളരെ പ്രധാനപ്പെട്ടതാണ്. ഭദ്രമായ കുടുംബങ്ങളിലൂടെ ഭദ്രമായ സമൂഹം, ഭദ്രമായ സമൂഹങ്ങളിലൂടെ രചനാത്മകമായ മനുഷ്യലോകം - ഇതാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട് കുടുംബത്തിന്റെ അടിത്തറ വിവാഹവും ദാമ്പത്യവുമാണ്. വിവാഹം പവിത്രമായ ഒരു കരാറാണ്. ഇണയെ തെരഞ്ഞെടുക്കുന്നതില്‍ എറ്റവും വലിയ പരിഗണന നല്‍കേണ്ടത് ആദര്‍ശപ്പൊരുത്തത്തിനത്രെ. ഏതു ജീവിതവ്യവഹാരവും പോലെ കുടുംബജീവിതവും ദൈവാരാധനയുടെ ഭാഗവും പുണ്യവുമാണ്. ദാമ്പത്യം കേവലമായ ശാരീരിക താത്പര്യമല്ല, മറിച്ച് മതപരമായ ഒരു സാമൂഹിക സ്ഥാപനം കൂടിയാകുന്നു. കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്നവര്‍ ദൈവത്തോടു ചെയ്ത പ്രതിജ്ഞ ലംഘിക്കുകയാണ് ചെയ്യുന്നത്. ദാമ്പത്യജീവിതത്തില്‍ ഭാര്യക്കും ഭര്‍ത്താവിനും പരസ്പരം ഉത്തരവാദിത്വമുണ്ട്. വിട്ടുവീഴ്ചയും കാരുണ്യവും കാണിക്കേണ്ടതുണ്ട്. കുടുംബത്തില്‍ മുതിര്‍ന്നവര്‍ക്ക് ആദരം നല്‍കണം; ഇളയവര്‍ക്ക് വാത്സല്യവും. കുടുംബത്തിലെ സമ്പന്നര്‍ ദരിദ്രരെ സഹായിക്കാന്‍ ബാധ്യസ്ഥരാണ്. മാതാവിനും പിതാവിനും അത്യുന്നത പദവിയാണുള്ളത്. ദൈവത്തോടുള്ള കടപ്പാടിനോടു ചേര്‍ത്താണ് ഖുര്‍ആന്‍ മാതാപിതാക്കളോടുള്ള കടപ്പാട് പരാമര്‍ശിച്ചിരിക്കുന്നത്. അവരോട് 'ഛെ' എന്നു പോലും പറയരുത്. കുട്ടിക്കാലത്ത് മാതാപിതാക്കള്‍ തന്ന വാത്സല്യത്തിന് ദൈവം അവരോട് കരുണ ചെയ്യണമെന്ന് മക്കള്‍ പ്രാര്‍ഥിക്കണം. (ഖുര്‍ആന്‍ 17:23,24) പ്രായമായ മാതാപിതാക്കളെ ശുശ്രൂഷിക്കല്‍ വളര്‍ന്നുവലുതായ മക്കളുടെ ബാധ്യതയാണ്; അവരുടെ സകലവിധ ഭൌതീകവകാശങ്ങളും നിറവേറ്റിക്കൊടുക്കേണ്ടതുണ്ട്. ഇതേ ബാധ്യത പിതാമഹന്‍മാരോടും പിതാമഹിമാരോടും ഉണ്ട്. കുടുംബനാഥന്‍ ഭര്‍ത്താവാണ് (ഖു . 4:34). ഈ നേതൃത്വം പക്ഷേ ഉടമ-അടിമ രീതിയിലുള്ളതല്ല. 'ഭാര്യ' (ഭരിക്കപ്പെടേണ്ടവള്‍) 'ഭര്‍ത്താവ്'(ഭരിക്കുന്നവന്‍) തുടങ്ങിയ സംജ്ഞകള്‍ അല്ല ഇസ്ളാമിലുള്ളത്; മറിച്ച് 'ആണ്‍ ഇണ', (സൌജ്) 'പെണ്‍ ഇണ' (സൌജത്)എന്നിങ്ങനെയാണ്. പുരുഷന്റെയും സ്ത്രീയുടെയും ശാരീരിക-മാനസിക സവിശേഷതകളെ ആധാരമാക്കിയുള്ള ചുമതലാവിഭജനമാണ് ഇസ്ളാമിലുള്ളത്. അവര്‍ പരസ്പരം സംരക്ഷിച്ചും ആവശ്യങ്ങള്‍ പരിഹരിച്ചും ദൌര്‍ബല്യങ്ങളും കുറവുകളും മറച്ചുവെച്ചും അന്യോന്യം വസ്ത്രങ്ങള്‍ പോലെ വര്‍ത്തിക്കണം (ഖുര്‍ആന്‍ 2:187). കുടുംബത്തിന്റെ നിത്യനിദാനചെലവുകള്‍ഭാര്യക്ക് സ്വന്തമായി സ്വത്തും വരുമാനവും ഉണ്ടെങ്കില്‍പ്പോലും?കുടുംബനാഥന്റെ ചുമതലയിലാണ്. പരസ്പരസ്നേഹവും അതുവഴിയുണ്ടാകുന്ന ശാന്തിയുമാണ് ദാമ്പത്യത്തിന്റെ ബലം. (ഖുര്‍ആന്‍ 30:21 ) കുടുംബനാഥന്‍ നേതൃപദവി കൈകാര്യം ചെയ്യുന്നത് നീതിയോടെയും കൂടിയാലോചനകളിലൂടെയും ആകേണ്ടതുണ്ട്. കുടുംബത്തിന്റെ ആഭ്യന്തര കാര്യങ്ങള്‍ നിര്‍വഹിക്കുകയും മക്കളെ വളര്‍ത്തുകയുമാണ് ഭാര്യയുടെ ധര്‍മ്മം. ഇതു ഭംഗിയായി ചെയ്യുന്നതിനു വേണ്ടി പുറത്തിറങ്ങിയുള്ള പ്രവര്‍ത്തനങ്ങളില്‍ സ്ത്രീക്ക് ഇളവ് അനുവദിച്ചിരിക്കുന്നു. അതേ സമയം സ്വന്തം ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതില്‍ ഭംഗം വരാത്തവിധം വീടിനുപുറത്ത് ഇടപെടുന്നതിന് വിലക്കുകളൊന്നുമില്ല. പുരുഷന്റെയും സ്ത്രീയുടെയും കര്‍മ്മങ്ങള്‍ക്ക് തുല്യപരിഗണനയാണ് ദൈവം നല്കുന്നത്. ഖുര്‍ആനിലൂടെ ദൈവം പറയുന്നു:"സ്ത്രീയാവട്ടെ പുരുഷനാവട്ടെ നിങ്ങളില്‍ ആരുടെയും കര്‍മ്മത്തെ ഞാന്‍ നിഷ്ഫലമാക്കുകയില്ല; നിങ്ങളെല്ലാം ഒരേ വര്‍ഗ്ഗത്തില്‍ പ്പെട്ടവരാണല്ലോ''. (3:195) സ്ത്രീക്ക് തുല്യപരിഗണനയും കുടുംബത്തിന്റെ കേന്ദ്രബിന്ദു എന്ന പദവിയും നല്കിയത് ഇസ്ലാമികനാഗരികതയാണ്. ക്രിസ്തുവിനുമുമ്പ് ആറാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ നടന്ന ഒരു പണ്ഡിതയോഗത്തിന്റെ വിഷയം സ്ത്രീയെ മനുഷ്യജീവിയായി കണക്കാക്കാമോ എന്നതായിരുന്നു. കേംബ്രിഡ്ജ്, ഓക്സ്ഫോര്‍ഡ് സര്‍വകലാശാലകളില്‍ പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളുടെ അതേ പരിഗണന നല്കിത്തുടങ്ങിയത് 1964 ല്‍ ആണ്. ഇംഗ്ളണ്ടില്‍ സ്ത്രീകള്‍ക്ക് മാനുഷികാവകാശങ്ങള്‍ ലഭ്യമായത് 1882 ല്‍ ആയിരുന്നു. ഇസ്ലാമിനു മുമ്പത്തെ അറേബ്യയില്‍ പെണ്‍കുട്ടി ജനിക്കുന്നത് ഭാഗ്യക്കേടായി ഗണിക്കപ്പെട്ടു. പെണ്‍കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചുമൂടിയിരുന്ന സമ്പ്രദായവും ചില അറബിഗോത്രങ്ങളിലുണ്ടായിരുന്നു. ഇസ്ലാം സ്ത്രീ-പുരുഷപ്രകൃതങ്ങളുടെ വൈജാത്യം അംഗീകരിച്ചതോടൊപ്പം ജന്മസ്വഭാവത്തിലും പദവിയിലും കര്‍മ്മഫലത്തിലും വ്യക്തിത്വത്തിലും അവര്‍ക്ക് തുല്ല്യമായ സ്ഥാനം നല്‍കി. പുരുഷാധിപത്യത്തില്‍നിന്ന് ദൈവികാധിപത്യത്തിലേക്ക് അവരെ മോചിപ്പിച്ചു, ഭാര്യയോട് മാന്യമായി പെരുമാറണമെന്ന് ശാസന നല്‍കി. സ്ത്രീകളുടെയും കുടുബത്തിന്റെയും അവകാശാധികാരങ്ങളെപ്പറ്റിയുള്ളതാണ് ഖുര്‍ആനിലെ നിയമശാസനങ്ങളില്‍ അധികഭാഗവും. സമൂഹത്തില്‍ നിലനിന്ന ആചാരങ്ങളും സ്ത്രീനീതിക്കായി ഇസ്ലാം മാറ്റിയെടുത്തു. ബഹുഭാര്യത്വം ഇന്ന് ഇസ്ലാമിന്റെ സവിശേഷതയെന്നനിലക്ക് പരിചയപ്പെടുത്തപ്പെടാറുണ്ട്. വാസ്തവത്തില്‍ ഭാര്യമാരുടെ എണ്ണത്തിന് പരിധിയും നിയന്ത്രണവും വരുത്തുകയാണ് ഇസ്ലാം ചെയ്തത്. ഉത്തരവാദിത്വമില്ലാത്ത പരസ്ത്രീഗമനത്തിലെ സ്ത്രീവിരുദ്ധതപോലും കാണാതെ ഉത്തരവാതിത്വപൂര്‍ണമായ ബഹുഭാര്യാത്വത്തെ നിയമപരമായ അനുവാദമായിമാത്രം നിശ്ചയിച്ച ഇസ്ലാമിനെ വിമര്‍ശിക്കുന്ന രീതി മുന്‍വിധി നിറഞ്ഞതാണ്. വിവാഹമോചനത്തിന്റെ കാര്യത്തിലും, കര്‍ശനമായ നിയന്ത്രണവും ഒപ്പം അനിവാര്യഘട്ടങ്ങളില്‍ നിയമപരമായ അനുവാദവുമാണ് ഇസ്ലാം സ്വീകരിച്ച സമീപനം. ഇണകള്‍ തമ്മിലും മാതാപിതാക്കളും മക്കളും തമ്മിലും ബന്ധുക്കള്‍ തമ്മിലും സ്നേഹവും ഉത്തരവാദിത്തബോധവുമുള്ളബന്ധമാണ് ഇസ്ലാം വിഭാവന ചെയ്യുന്നത്. ഇങ്ങനെ രൂപപ്പെടുന്ന കുടുംബങ്ങള്‍ ഭദ്രമായ സമൂഹത്തിന്റെ ആധാരമായി നിലനില്‍ക്കും
www.islammalayalam.net/ 



മുജാഹിദ് ഐക്യം യാഥാർഥ്യമാവുന്നു...

mujahid.jpg picture by peringoden

!!!!!!!!! മനസ്സ്‌ അശുദ്ധമായാല്‍ !!!!!!!

നാം ഉപയോഗിക്കുന്ന ഉപകരണങ്ങളെല്ലാം ഓരോ കമ്പനികളുടെ ഉല്‌പന്നങ്ങളാണ്‌. കമ്പനി യന്ത്രങ്ങളുടെ ഗുണത്തിനും മേന്മയ്‌ക്കുമനുസരിച്ചാണ്‌ ഉപകരണങ്ങളും നന്നാവുക. അങ്ങനെയെങ്കില്‍ വ്യക്തിയെന്ന നിലയില്‍ നമ്മുടെ വാക്കും കര്‍മവും ഇടപെടലും ഇടപാടുമെല്ലാം ഓരോ ഉല്‍പ്പന്നങ്ങളാണ്‌. അവയെല്ലാം ശരിയും ശുദ്ധവുമാവണമെങ്കില്‍ അവയുടെയെല്ലാം സ്രോതസ്സായ ഒരു യന്ത്രം നന്നാവണം; ആ യന്ത്രമാണ്‌ മനസ്സ്‌. മനസ്സ്‌ അശുദ്ധമായാല്‍ വാക്ക്‌ അശുദ്ധമായി. മനസ്സ്‌ അശുദ്ധമായാല്‍ വിചാരം അശുദ്ധമായി. മനസ്സ്‌ അശുദ്ധമായാല്‍ കര്‍മങ്ങളിലെല്ലാം ആ അശുദ്ധി പ്രകടമാകും
 
 
f.

എളുപ്പം കേടുവരാവുന്നതാണ്‌ മനസ്സ്‌. ഏറെ ശ്രദ്ധയും ജഗ്രതയുമുണ്ടെങ്കിലേ കേടില്ലാതെ നിലനിര്‍ത്താന്‍ പറ്റൂ. നിത്യജീവിതത്തിലെ വ്യത്യസ്‌ത മേഖലകളിലൂടെ നീങ്ങുന്ന ഓരോരുത്തരുടെയും മനസ്സ്‌ തിന്മകളിലേക്ക്‌ വഴുതാനുള്ള സാഹചര്യങ്ങള്‍ ഇന്നധികമാണ്‌. തിരക്കുപിടിച്ച ജീവിതയാത്രയില്‍ മനസ്സിനെ ശ്രദ്ധിക്കാതെ പോയാല്‍ മായ്‌ക്കാനാവാത്ത കറകള്‍ അതില്‍ വന്നുവീഴും. വികാരങ്ങളുടെ വാസകേന്ദ്രമാണ്‌ മനസ്സ്‌. ഓരോ വികാരവും പാകത്തിലും പക്വതയിലും നിയന്ത്രിക്കപ്പെടേണ്ടതാണ്‌.

ഡോ. ഫത്‌ഹീയകന്‍ രചിച്ച ഖവാരിബുന്നജാത്തി ഫീ ഹയാത്തിദ്ദുന്‍യാ എന്ന ഗ്രന്ഥം മനസ്സിന്റെ സ്വാധീനത്തെയും ശുദ്ധീകരണത്തെയും കൃത്യമായി വിശകലനം ചെയ്യുന്നുണ്ട്‌. അതില്‍ ഉദ്ധരിക്കപ്പെട്ട ഒരു നബിവചനം ശ്രദ്ധേയമാണ്‌. “മനുഷ്യന്‌ കാണാന്‍ കണ്ണും കേള്‍ക്കുവാന്‍ കാതും സംസാരിക്കുവാന്‍ നാവുമുണ്ട്‌. അവന്റെ കൈകള്‍ ചിറകുകളാണ്‌. കാലുകള്‍ സഞ്ചാരസഹായിയും. അവന്റെ മനസ്സ്‌ രാജാവാകുന്നു. രാജാവ്‌ നന്നായാല്‍ സൈന്യവും നന്നായി.'

മനസ്സിനെ നിയന്ത്രിച്ച്‌ ചിട്ടപ്പെടുത്താന്‍ വലിയ അധ്വാനവും ശ്രദ്ധയും ആവശ്യമുണ്ട്‌. അലസമായ ജീവിതം നയിക്കുന്നവരുടെ മനസ്സും അലസവും അശുദ്ധവുമായിത്തീരും. ദുര്‍വിചാരങ്ങളില്‍ നിന്നും ദുര്‍മോഹങ്ങളില്‍ നിന്നും കടഞ്ഞെടുത്ത്‌ മനസ്സിനെ വിമലീകരിക്കാന്‍ കഴിയണം.

“ജനങ്ങളില്‍ ഏറ്റവും ഉത്തമന്‍ ആരാണ്‌? സ്വഹാബിയുടെ ചോദ്യത്തിന്‌ തിരുനബി(സ)യുടെ മറുമൊഴി ഇങ്ങനെയായിരുന്നു: “മഖ്‌മൂമുല്‍ ഖല്‍ബ്‌ ഉള്ളവര്‍”. “അതാരാണ്‌?” “വഞ്ചനയില്ലാത്ത, അസൂയയില്ലാത്ത, അതിക്രമമില്ലാത്ത, ചതിയില്ലാത്ത ഭക്തിയുള്ള മനസ്സുള്ളവര്‍!”

ഫത്‌ഹിയകന്‍ ഉദ്ധരിക്കുന്ന മറ്റൊരു തിരുവചനം:“അല്ലാഹുവിന്‌ ഭൂമിയില്‍ ഒരു പാത്രമുണ്ട്‌. ഹൃദയമത്രെ അത്‌. അതില്‍ അല്ലാഹുവിന്‌ എറെയിഷ്‌ടം ദീനില്‍ അടിയുറച്ചതും വിശ്വാസത്താല്‍ ശുദ്ധമായതും സഹോദരങ്ങളോട്‌ നൈര്‍മല്യമുള്ളതുമായ ഹൃദയമാണ്‌.”

ഇമാം ഗസ്സാലി(റ)യുടെ നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്‌. വ്യക്തിയുടെ പരാജയത്തിന്റെ കാരണങ്ങള്‍ മൂന്നായി അദ്ദേഹം സംഗ്രഹിക്കുന്നുണ്ട്‌. ഒന്ന്‌, മനസ്സിന്റെ സംസ്‌കരണത്തിലും ശുദ്ധീകരണത്തിലും സംഭവിക്കുന്ന വീഴ്‌ച. രണ്ട്‌, ഇസ്‌ലാമിക നിയമങ്ങള്‍ പാലിക്കാന്‍ മനസ്സിനെ പാകപ്പെടുത്താതിരിക്കല്‍. മൂന്ന്‌, കേള്‍ക്കുകയും പറയുകയും ചെയ്യുന്ന കാര്യങ്ങള്‍ പ്രവര്‍ത്തനങ്ങളില്‍ പാലിക്കാതിരിക്കല്‍.

മനസ്സിനെ സംസ്‌കരിച്ചവന്‍ വിജയിച്ചുവെന്നും മലിനമാക്കിയവന്‍ പരാജിതനെന്നും ഖുര്‍ആന്‍ (അശ്ശംസ്‌ 8,9) പറയുന്നു. കല്ലിനേക്കാള്‍ കടുത്ത ഹൃദയങ്ങളെപ്പറ്റിയും ഖുര്‍ആന്‍ (2:74) വിവരിക്കുന്നുണ്ട്‌. തിന്മകളിലേക്ക്‌ നിരന്തരം പ്രേരിപ്പിക്കുന്നതാണ്‌ മനസ്സെന്നും ഖുര്‍ആന്‍ (12:53) താക്കീത്‌ ചെയ്യുന്നുണ്ട്‌. മനസ്സിനെ നിയന്ത്രിച്ചവര്‍ക്കുള്ളതാണ്‌ സ്വര്‍ഗമെന്നും അല്ലാഹു (79:40) പറയുന്നു.

വിശ്വാസിയുടെ മനസ്സിനാണ്‌ ഏറ്റവും വലിയ പരിഗണന. ആ മനസ്സ്‌ ഈമാന്‍കൊണ്ട്‌ നിറയുകയും സദ്വിചാരങ്ങള്‍കൊണ്ട്‌ സൗന്ദര്യമുള്ളതാവുകയും ചെയ്യുമ്പോള്‍ ആ ജീവിതത്തില്‍ സല്‍കര്‍മങ്ങള്‍ പൂത്തുനില്‌ക്കും.

ദീനുകൊണ്ടും ഭക്തികൊണ്ടും ഇഖ്‌ലാസ്വുകൊണ്ടും കടിഞ്ഞാണിട്ട്‌ മനസ്സിനെ ശുദ്ധീകരിക്കണം. തിന്മയിലേക്ക്‌ വശീകരിക്കപ്പെടുന്ന മനസ്സിനെ നന്മയിലേക്ക്‌ വലിച്ചടുപ്പിച്ച്‌ നല്ല വിചാരങ്ങള്‍കൊണ്ടും നല്ലതു ചെയ്യണമെന്ന വിചാരംകൊണ്ടും പ്രകാശമുള്ളതാക്കാന്‍ നിരന്തര ശ്രദ്ധ നല്‌കണം. വിശ്വാസത്തിന്റെ സ്വാധീനം ഒരു സെക്കന്റെങ്കിലും നഷ്‌ടമായാല്‍ ആ സെക്കന്റില്‍ പിശാച്‌ കൂടുകെട്ടും.

സ്വകാര്യവേളകളില്‍ മനസ്സിനെ ശക്തമായി വിലയിരുത്തേണ്ടതുണ്ട്‌. സദാ സമയവും നിരീക്ഷിച്ച്‌ കടുത്ത ശിക്ഷണത്തില്‍ പാകപ്പെടുത്തി മനസ്സില്‍ നന്മയുടെയും നേരിന്റെയും നല്ല നിലാവ്‌ പരത്താന്‍ സാധിക്കട്ടെ.