വേണുവിനു ആദ്യം ബാറ്റിംഗ് ചെയ്യാന്‍ പറ്റിയിട്ടില്ല കാരണം വേണു പിന്നീട് തെങ്ങില്‍ കയറിയിട്ടില്ല എന്നത് തന്നെ .
2010, സെപ്റ്റംബർ 28, ചൊവ്വാഴ്ച
ക്രിക്കറ്റ് പിച്ചിലെ അബദ്ധങ്ങള് !!!!!!!
ക്രിക്കറ്റ് കളി തലയ്ക്കു പിടിച്ചിരുന്ന കാലം ഒഴിവു സമയം കിട്ടിയാല്‍ പാടത്തും പറമ്പിലും കുറ്റിയും ബാറ്റുമായി അലഞ്ഞു തിരിയുകയായിരുന്നു എന്റെയും കൂടുകാരുടെയും പ്രധാന വിനോദം മുതിര്‍ന്നവര്‍ ഈ വിനോദത്തെ 'തേരോടി' നടക്കല്‍ എന്ന് സ്നേഹപൂര്‍വ്വം വിളിച്ചു . സത്വ ബോധം തലയ്ക്കു പിടിക്കാത്തതിനാല്‍ ആരോപണങ്ങള്‍ പാടെ തള്ളി കളഞ്ഞ് ഞങ്ങള്‍ കളിച്ചു നടന്നു . ലോര്‍ഡ്സ് ക്രിക്കറ്റ് ഗ്രൌണ്ട് പോലും നാണിച്ചു തല താഴ്ത്തി പോവുമായിരുന്നു ഞങ്ങളുടെ പ്രധാന കളിസ്ഥലമായ (ഹോം ഗ്രൌണ്ട് ) സുഹൈലിന്റെ വീട്ടിലെ പറംബ് . രണ്ട് ഏക്കറോളം വരുന്ന തെങ്ങിന്‍ തോപ്പിന്റെ നടുവിലെ വിശാലമായ പിച് , വിദേശ പിച്ചുകളില്‍ കിട്ടുന്നതിനേക്കാള്‍ ട്ടെര്നും , ബൌന്സും കിട്ടുന്ന പിച്ചായിരുന്നു അത് ഓഫ് സൈഡ് ബൌണ്ടറി ലൈന്‍ ആയി പച്ച വിരിച്ചു കിടക്കുന്ന ശീമകൊന്ന , ( സിക്സ് അടിച്ചാല്‍ ഔട്ടാണ് പൊക്കി അടിക്കാന്‍ പാടില്ല ) ലെഗ് സൈഡ് അതിര്‍ത്തിയായി വര്‍ഷങ്ങള്‍ പഴക്കമുള്ള തലയെടുപ്പോടെ നില്‍ക്കുന്ന നെല്ലിക്കമരം (ലെഗ് സൈഡ് ഫീല്ടിംഗ് കിട്ടാന്‍ അടിയായിരുന്നു ) ബാക്ക് സൈഡില്‍ അതിര്‍ത്തിയായി മനോഹരമായ ഒരു കല്ലുവെട്ടു കുഴിയും അതിന്റെ അപ്പുറം തണല്‍ വിരിച്ചു നില്‍ക്കുന്ന മാവിന്‍ തോപ്പും വിക്കെറ്റ് കീപ്പര്‍ പന്ത് പെറുക്കാന്‍ പോയാല്‍ ഏറെ സമയം എടുത്തായിരുന്നു തിരിച്ചു വന്നിരുന്നത് . പന്ത് പെറുക്കാന്‍ പോയ വിക്കറ്റ് കീപ്പറെ വഴി തെറ്റിക്കാന്‍ നിലത്ത് വീണു കിടക്കുന്ന നീലന്‍ മാങ്ങയും, സ്ട്രൈറ്റില്‍ കുളമെന്നു തോനിക്കുന്ന ഞങ്ങള്‍ക്ക് ഏറെ മധുര വെള്ളം തന്നു ദാഹമാകറ്റിയ കിണറും യേത് കോമ്മണ്‍ വെല്‍ത്ത് കമ്മിറ്റിയെ പോലും നാണിപിക്കുമായിരുന്നു . യേത് ന്യൂസ്ലാണ്ടും ഈ ഗ്രൌണ്ട് കണ്ടാല്‍ മോഹിച്ചു പോവും അത്രക്ക് മനോഹരമായിരുന്നു അവിടം . രാവിലെ വീട് വിട്ടിറങ്ങിയാല്‍ പിന്നെ വൈകുന്നേരം വരെ സുഹൈലിന്റെ വീട്ടിലായിരുന്നു. ഉച്ച ഭക്ഷണവും നാലുമനിചായയും ഒക്കെ അവിടുന്ന് തന്നെ. എല്ലാവര്ക്കും അവിടുന്നായിരിന്നില്ല ഭക്ഷണം എന്നെപോലെ ചുരുക്കം ചില ഓള്‍ രൌണ്ടെര്സിനു (കുടുംബക്കരായിരുന്നു ) മാത്രം, സ്നേഹ നിധിയായ സുഹൈലിന്റെ ഉമ്മ സ്വന്തം മകനെ പോലെ ഞങ്ങളെയും കണ്ടു നല്ല ഭക്ഷണങ്ങള്‍ ഉണ്ടാക്കി തന്നു പ്രോത്സാഹിപിച്ചു . വൈകുന്നേരം അഞ്ചു മണി കഴിഞാല്‍ ബൌലെര്സിനെ കണക്കറ്റു തുണച്ചിരുന്ന പിച്ചായിരുന്നു അത് കാരണം ഗ്രൌണ്ടിന്റെ സമീപത്തായിരുന്നു പുത്തനാലിക്കല്‍ ഭഗവതി ക്ഷേത്രം അവിടെ ഒരു അഞ്ചു മണിയോടെ വെടി പൊട്ടിക്കല്‍ തുടങ്ങും ഓരോ വെടിക്കും ഓരോ വിക്കറ്റ് ഉറപ്പായിരുന്നു അതാണ് ബൌലെര്സിനെ തുണക്കാന്‍ കാരണം . ഒരു ദിവസം കളിച്ചു കൊണ്ടിരിക്കുമ്പോള്‍ പറമ്പിന്റെ അപ്പുറത്തെ വീട്ടിലെ ചേച്ചി വന്നു ആര്കെങ്കിലും തെങ്ങ് കയറാന്‍ അറിയുമോ എന്ന് ചോദിച്ചു ഞങ്ങളെല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു വേണുവിനറിയാം (കൂട്ടത്തിലെ മരം കയറി ) . ഗ്രൂണ്ടിലുല്ള്ള തെങ്ങിന്റെ മുകളില്‍ പതിവായി പോവുന്ന പന്ത് സ്ഥിരമായി എടുക്കുന്നത് വേണുവാണ് അതിനു പ്രതിഫലമായി വേണുവിനു ഒപെനിംഗ് ബാറ്റിംഗ് കൊടുക്കണം , ബാറ്റിംഗ് കഴിഞ്ഞാല്‍ വേണു വീട്ടില്‍ പോവും എന്നുണ്ടെങ്കിലും തെങ്ങിന്റെ മുകളില്‍ പോവുന്ന പന്ത് എടുക്കാന്‍ വേറെ ആളെ കിട്ടാത്തതിനാല്‍ വേണുവിനെ ഞങ്ങള്‍ സഹിച്ചു പോന്നു , വേണു ചേച്ചിയുടെ വീട്ടില്‍ പോയി ഞങ്ങള്‍ കളി തുടര്‍ന്നു കുറച് കഴിഞ്ഞപ്പോള്‍ ഓടി വരണേ എന്ന് അലമുറയിട്ടു കൊണ്ട് ചേച്ചി വരുന്നു ,ഞങ്ങള്‍ ചേച്ചിയുടെ വീടിലോട്ട് ഓടി തെങ്ങിന്റെ മുകളില്‍ വേണു വിറചിരിക്കുകയാണ് . വേണു പതിവായി കയറുന്ന തെങ്ങിനെക്കാലും രണ്ടിരട്ടി ഉയരം ഉണ്ട് ഗ്രൌണ്ട് മാറിക്കളിച്ചതിന്റെ പരിഭ്രാമാമാനെന്നു ഞങ്ങള്‍ക്ക് മനസ്സിലായി , കഷ്ടിച്ച് ഒരു തേങ്ങ ഇട്ടുവെന്നു ചേച്ചി ഞങ്ങളോട് പറഞ്ഞു വെയ്യെങ്കില്‍ ഇനി ഇറങ്ങിക്കോലാന്‍ പറഞ്ഞതായിരുന്നു ആ കുട്ടി കേട്ടില്ല . വേണു തെങ്ങിന്റെ മുകളില്‍ കിടന്നു വിറക്കുകയാണ് ചേച്ചി കരച്ചില്‍ തുടങ്ങിയിരിക്കുന്നു ഞങ്ങളും അല്പനേരതെക്ക് ( ഈവിള്‍ ഡെഡ് പ്രേതഫിലം കണ്ടിട്ട് ചിരിച് ഇരുന്നിരുന്ന ഞങ്ങള്‍ പോലും) പേടിച്ചു പോയി ,, വേണൂ നീ പതുക്കെ ഇറങ്ങാന്‍ പറ്റുമോന്നു നോക്ക് ഞങ്ങള്‍ താഴെ നിന്നും വിളിച്ചു പറഞ്ഞു ഞങ്ങള്‍ അടിയിലുണ്ട് നീ ധൈര്യമായി ഇറങ്ങിക്കോ എന്ന് വിളിച്ചു കൂവി അത് കേട്ട വേണു പതുക്കെ ഇറങ്ങാന്‍ തുടങ്ങി ഞങ്ങള്‍ക്ക് നെഞ്ചിടിപ്പ് കൂടി തെങ്ങിന്റെ ഒരു പകുതി എത്തിയപ്പോള്‍ വേണുവിന്റെ ബാലന്‍സ് പോയി പിന്നെ സുര്ര്ര്ര്ര്ര്‍ എന്ന ഒരു വരവായിരുന്നു അടിയിലോട്ട് ഠീം അതാ കിടക്കുന്നു വേണു തെങ്ങിന്റെ ചുവട്ടില്‍. ഞങ്ങളെ എല്ലാവരെയും അത്ഭുത പെടുത്തികൊണ്ട് വേണു ഒന്നും പാറ്റാത്ത ഭാവത്തില്‍ എണീച്ചു നിന്നു എന്നിട്ട് പറഞ്ഞു കരാട്ടെ പഠിച്ചത് കൊണ്ട് ഒന്നും പറ്റിയില്ല , ഞങ്ങള്‍ വേണുവിനെ നോകി ഷര്‍ട്ട് കീറിയിരിക്കുന്നു മേലാകെ രക്തം ഒലിക്കുന്നു , ചേച്ചി പറഞ്ഞു ഈ കുട്ടിയെ നിങള്‍ ഹോസ്പിറ്റലില്‍ എത്തിക്കാന്‍ നോക്ക് . ഞങ്ങള്‍ വേണുവിനെയും കൂട്ടി ഹോസ്പിറ്റലില്‍ പോയി, ഡോക്ടര്‍ പറഞ്ഞു കാര്യമായിട്ടൊന്നും പറ്റിയിട്ടില്ല വലത്തേ കയ്യിനു ഒടിവുണ്ട് , പിന്നെ കാലിനു നാല് സ്റിച്ചു ഇടണം പിന്നെ ഒക്കെ ചെറിയ മുറിവുകളാണ് . അങ്ങിനെ ആദ്യമായി തെങ്ങ് ചതിച്ചു അതും ഓപെനിംഗ് ബാറ്സ്മാന്‍ വേണുവിനെ . പിന്നീടൊരിക്കലും
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ