മൈഗ്രേന് കാരണമായ ജീന്‍ ലണ്ടനിലെ ഒരു സംഘം ശാസ്ത്രഞ്ജര്‍ കണ്ടെത്തി. മൈഗ്രേന്‍ ചികിത്സാരംഗത്ത് കുതിച്ചു ചാട്ടത്തിന് കാരണമായേക്കാവുന്ന ഈ കണ്ടുപിടുത്തം നടത്തിയത് ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷകരാണ്. 'ട്രെക്‌സ്' എന്നറിയപ്പെടുന്ന ഈ ജീനാണ് തലച്ചോറിലെ ഞരമ്പുകളില്‍ മാരകമായ വേദനയുളവാക്കുന്നതും, അതികഠിനമായ തലവേദനക്കു കാരണമാക്കുന്നതും. മൈഗ്രേന്‍ രോഗികളിലും, ഇവരുടെ ബന്ധുക്കളിലും നടത്തിയ ഡി.എന്‍.എ ടെസ്റ്റ് വഴിയാണ് ഈ ജീന്‍ കണ്ടെത്താന്‍ കഴിഞ്ഞത്. എന്തുകൊണ്ടാണ് ആളുകള്‍ക്ക് മൈഗ്രേന്‍ ഉണ്ടാകുന്നതെന്നതെന്നും, ഇതിനെ എങ്ങനെ പ്രതിരോധിക്കാമെന്നും തങ്ങള്‍ കണ്ടെത്തിയതായി ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ: സമീല്‍ കേഡര്‍ പറയുന്നു. മുന്‍കാലങ്ങളിലെ പഠനങ്ങളില്‍ നിന്നും, ഡി.എന്‍.എയിലെ ഒരു ഭാഗം മൈഗ്രേന്‍ ഉണ്ടാക്കുന്നു എന്നല്ലാതെ ഏതാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല എന്നും, മൈഗ്രേന്‍ രോഗികള്‍ക്ക് ഈ കണ്ടുപിടുത്തം വലിയ ആശ്വാസകരമാകുമെന്നും ഗവേഷകര്‍ പറയുന്നു.
മൈഗ്രേന്‍ നാഡീവ്യൂഹത്തെ ബാധിക്കുന്ന ഏറ്റവും വലിയ തകരാറായാണ് ലോകാരോഗ്യസംഘടന കണക്കാക്കുന്നത്.
http://www.madhyamam.com/
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ