2011 ജൂലൈ 31, ഞായറാഴ്‌ച

നോമ്പിന്റെ അനുഗ്രഹങ്ങള്‍

നോമ്പിന്റെ അനുഗ്രഹങ്ങള്‍
മനുഷ്യന്റെ ആത്മീയചൈതന്യത്തെ ദേഹേഛകളുടെ സമ്മര്‍ദത്തില്‍നിന്ന് വലിയൊരളവോളം മോചിപ്പിക്കുന്നു എന്നതാണ് നോമ്പിന്റെ ഏറ്റവും വലിയ അനുഗ്രഹം. നമ്മുടെ ആത്മീയപ്രകൃതിയുടെ യഥാര്‍ഥ ആഭിമുഖ്യം ഉപരിലോക(മലഉല്‍ അഅ്ലാ)ത്തേക്കാണ്. അത് സഹജമായിത്തന്നെ ദൈവസാമീപ്യത്തിനും മലക്കുകളുമായുള്ള താദാത്മ്യത്തിനും കൊതിക്കുന്നു. അധമമായ പ്രവണതകളില്‍നിന്ന് മോചനം ആഗ്രഹിക്കുന്നു. ഭൌതികജീവിതത്തിന്റെ താല്‍പര്യങ്ങളില്‍ ബന്ധിതമായിരിക്കെത്തന്നെ ഉന്നതവും ധാര്‍മികവുമായ ലക്ഷ്യങ്ങളിലേക്ക് പറന്നുയരാന്‍ അതാഗ്രഹിക്കുന്നു. ആത്മാവിന്റെ ഈ താല്‍പര്യങ്ങള്‍ക്കും ശരീരത്തിന്റെ ഈ ആസക്തികള്‍ക്കുമിടയില്‍ തികഞ്ഞ വൈരുധ്യമുണ്ട്. അവ രണ്ടും സദാ സംഘട്ടനത്തിലാണ്. സംഘട്ടനത്തില്‍ ജയിക്കുന്നത് മിക്കപ്പോഴും ശരീരത്തിന്റെ ആസക്തികളായിരിക്കും. അതിനു കാരണമുണ്ട്. ആസക്തികള്‍ പൂര്‍ത്തീകരിക്കുന്നതിലൂടെ മനുഷ്യന് പെട്ടെന്നുതന്നെ അതിന്റെ സുഖാനുഭൂതികള്‍ ലഭിക്കുന്നു. എന്നാല്‍, ആത്മാവിന്റെ താല്‍പര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിലൂടെ പെട്ടെന്നുള്ള യാതൊരു സുഖവും ലഭിക്കുന്നില്ല. എന്നല്ല, അത്തരത്തിലുള്ള ധാരാളം സുഖങ്ങളെയും അനുഭൂതികളെയും അതിനുവേണ്ടി ബലികൊടുക്കുകയും ചെയ്യേണ്ടതുണ്ട്.

ആത്മാവിന്റെ സ്വാഭാവിക താല്‍പര്യങ്ങള്‍ക്ക് തികച്ചും വിപരീതമാണ് ഈ സ്ഥിതിവിശേഷം എന്നത് വ്യക്തമാണല്ലോ. ഈയവസ്ഥ കുറേക്കാലം ഇങ്ങനെ തുടര്‍ന്നുപോയാല്‍ ആത്മാവിന്, ഇഷ്ടപ്പെട്ട മേഖലകളില്‍ വിഹരിക്കാന്‍ അവസരം ലഭിക്കാതെവരും. അതോടെ ഉയര്‍ന്നു പറക്കാനുള്ള ആത്മാവിന്റെ ശക്തിയെ തളര്‍ച്ച പിടികൂടുന്നു. അങ്ങനെ പതുക്കെപ്പതുക്കെ ആ കഴിവ് തീരെ നശിച്ചുപോവുകയും ചെയ്യുന്നു.

വ്രതാനുഷ്ഠാനം ഈ അവസ്ഥയില്‍ കൂടെക്കൂടെ മാറ്റം വരുത്തിക്കൊണ്ടിരിക്കും. ദേഹേഛകളെ ശക്തിപ്പെടുത്തുന്ന ഘടകങ്ങളുടെ മേല്‍ നോമ്പ് നിയന്ത്രണമേര്‍പ്പെടുത്തുന്നു. മനുഷ്യന്റെ തീറ്റയും കുടിയും ഉറക്കവുമെല്ലാം കുറയുന്നു. മറ്റുള്ള സുഖാസ്വാദനങ്ങള്‍ക്കു മേലും ചില നിയന്ത്രണങ്ങള്‍ വന്നുചേരുന്നു. തന്മൂലം ദേഹേഛകളുടെ സ്വൈര വിഹാരം ഗണ്യമായി കുറയുന്നു. ആത്മാവിന് അതിന്റെ ഇഷ്ടപ്പെട്ട മേഖലകളില്‍ വിഹരിക്കാന്‍ ധാരാളം അവസരം ലഭിക്കുകയും ചെയ്യുന്നു.

ഇങ്ങനെയൊരു സവിശേഷത നോമ്പിനുള്ളതുകൊണ്ടാണ് അത് തനിക്കുള്ളതാണെന്ന് അല്ലാഹു പ്രത്യേകം എടുത്തു പറഞ്ഞിരിക്കുന്നത്. നോമ്പ് അനുഷ്ഠിക്കുന്നവര്‍ക്ക് പ്രത്യേകമായ പ്രതിഫലവും അവന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇസ്ലാമിലെ എല്ലാ അനുഷ്ഠാനകര്‍മങ്ങളും അല്ലാഹുവിനുള്ളതാണ്. എന്നാല്‍ വ്രതാനുഷ്ഠാനത്തിന്റെ പ്രത്യേകതയിതാണ്: ഭൌതികമായ എല്ലാ സുഖഭോഗങ്ങളും ത്യജിച്ച് അല്ലാഹുവിനോട് അടുക്കാനും മലക്കുകളോട് സാദൃശ്യം നേടാനുമുള്ള പരിശ്രമമാണ് അതില്‍ നടത്തപ്പെടുന്നത്. ഇതിനു വേണ്ടി വളരെയധികം കഷ്ടപ്പാടുകള്‍ അവന്‍ സഹിക്കുന്നുണ്ട്. ഇത്ര ക്ളേശം മറ്റൊരു അനുഷ്ഠാനത്തിനും സഹിക്കേണ്ടിവരുന്നില്ല. ദാരിദ്യ്രം, സന്യാസം, വിരക്തി, നിസ്സംഗത, ഭൌതിക പരിത്യാഗം, ദൈവത്തിലേക്കുള്ള ആഭിമുഖ്യം മുതലായ ഗുണങ്ങള്‍ മറ്റൊരനുഷ്ഠാനത്തിലും ഇത്രയധികം പ്രകടമാകുന്നില്ല. ഇസ്ലാം അനുവദിച്ച പരിധിയിലുള്ള സന്യാസത്തിന്റെ പ്രകടനമാണ് അതെന്ന് പറഞ്ഞാലും തെറ്റാവുകയില്ല. അല്ലെങ്കില്‍ ആത്മാവിന്റെ ശിക്ഷണത്തിന് ഇസ്ലാം അഭികാമ്യമായി കാണുന്ന അളവിലുള്ള സന്യാസത്തിന്റെ സാക്ഷാത്കാരമാണ് അതെന്നു പറയാം. ഭൌതികലോകത്തിന്റെ കെട്ടുപാടുകളില്‍നിന്ന് മോചനം നേടി ആത്മീയലോകത്തേക്ക് പറന്നുപൊങ്ങാന്‍ തന്റെ ആത്മാവിന് ശക്തികൈവരണമെന്നും ദൈവസാമീപ്യം ലഭിക്കണമെന്നുമുള്ള ആത്മാര്‍ഥമായ ഉദ്ദേശ്യത്തോടുകൂടി ഒരാള്‍ വ്രതാനുഷ്ഠാനത്തിന്റെ ക്ളേശങ്ങളത്രയും സഹിക്കുകയാണെങ്കില്‍ അല്ലാഹുവിന്റെ പ്രത്യേകമായ സാമീപ്യത്തിനും നോമ്പിന്റെ പ്രതിഫലം അല്ലാഹുവില്‍നിന്ന് പ്രത്യേകമായി ലഭിക്കുന്നതിനും അയാള്‍ അര്‍ഹനായിത്തീരുമെന്ന കാര്യം തീര്‍ച്ചയാണ്. ഒരു ഹദീസില്‍ ഇക്കാര്യം എടുത്തു പറഞ്ഞിട്ടുള്ളത് കാണുക:

അബൂഹുറയ്റ(റ)യില്‍നിന്ന് നിവേദനം: നബി(സ) പറഞ്ഞു: "അല്ലാഹു അരുള്‍ചെയ്തിട്ടുണ്ട്. മനുഷ്യന്റെ എല്ലാ കര്‍മങ്ങളും അവന്നു തന്നെയുള്ളതാണ്. എന്നാല്‍ നോമ്പ് എനിക്കുള്ളതാകുന്നു. ഞാനാണ് അതിന് പ്രതിഫലം നല്‍കുന്നത്. നോമ്പ് ഒരു പരിചയാകുന്നു. നോമ്പനുഷ്ഠിച്ചവര്‍ അശ്ളീലം പറയരുത്. വല്ലവരും വഴക്കിനു വന്നാല്‍, അവനോട്, ഞാന്‍ നോമ്പുകാരനാണെന്ന് പറഞ്ഞുകൊള്ളുക. മുഹമ്മദിന്റെ ആത്മാവ് ആരുടെ കൈയിലാണോ അവനാണ് സത്യം, നോമ്പുകാരന്റെ വായിന്റെ ഗന്ധം അല്ലാഹുവിങ്കല്‍ കസ്തൂരിയേക്കാളും സുഗന്ധമേറിയതാണ്. നോമ്പുകാരന് രണ്ട് സന്തോഷങ്ങളുണ്ട്. ഒന്ന് നോമ്പു തുറക്കുമ്പോള്‍ അവന് ലഭിക്കും. രണ്ടാമത്തേത് അവന്‍ അല്ലാഹുവിനെ കണ്ടുമുട്ടുമ്പോഴും.'' മറ്റൊരു ഹദീസില്‍ ഇതുമായി ബന്ധപ്പെട്ട വേറെചില യാഥാര്‍ഥ്യങ്ങള്‍ കൂടി വ്യക്തമാക്കിയിട്ടുണ്ട്. മുകളിലുദ്ധരിച്ച ഹദീസിന്റെ ശരിയായ അന്തസ്സത്ത മനസ്സിലാക്കാന്‍ ഉപകരിക്കുമെന്നതു കൊണ്ട് ആ ഹദീസ് കൂടി ഇവിടെ ചേര്‍ക്കാം:

"അല്ലാഹു പറഞ്ഞു: മനുഷ്യന്‍ എനിക്കു വേണ്ടി ഭക്ഷണവും പാനീയവും ലൈംഗിക മോഹങ്ങളും ത്യജിക്കുകയാണ്. നോമ്പ് എനിക്കുള്ളതാണ്. ഞാനാണ് അതിന് പ്രതിഫലം നല്‍കുന്നത്. നന്മകള്‍ക്ക് പത്തിരട്ടി പ്രതിഫലമുണ്ടാകും. (മുസ്ലിമിന്റെ റിപ്പോര്‍ട്ടില്‍ നന്മകള്‍ക്ക് പത്തു മുതല്‍ എഴുനൂറ് വരെ ഇരട്ടിയാണുള്ളത്). എന്നാല്‍ നോമ്പിനെക്കുറിച്ച് അല്ലാഹു പറഞ്ഞിരിക്കുന്നു: അതെനിക്കുള്ളതാണ്. ഞാനാണതിന് പ്രതിഫലം നല്‍കുന്നത്. മനുഷ്യന്‍ അവന്റെ ഭക്ഷണവും പാനീയവും ലൈംഗിക മോഹങ്ങളും എനിക്ക് വേണ്ടിയാണ് ഉപേക്ഷിക്കുന്നത്. നോമ്പുകാരന് രണ്ട് സന്തോഷങ്ങളുണ്ട്. ഒന്ന്, നോമ്പ് തുറക്കുന്ന സമയത്താണ് ലഭിക്കുക. രണ്ടാമത്തേത് അല്ലാഹുവുമായി സന്ധിക്കുന്നസമയത്തും. അവന്റെ വായിന്റെ ഗന്ധം അല്ലാഹുവിങ്കല്‍ കസ്തൂരിയേക്കാള്‍ സുഗന്ധമുള്ളതായിരിക്കും.''

ഈ രണ്ടു നിവേദനങ്ങളും ചേര്‍ത്തുവെച്ച് ചിന്തിച്ചാല്‍ വ്യക്തമാകും, നോമ്പ് തനിക്കുള്ളതാണെന്ന് അല്ലാഹു പ്രത്യേകം എടുത്തു പറഞ്ഞത് എന്തിനാണെന്ന്. സ്വന്തം കൈകൊണ്ടു തന്നെ അതിന് അവന്‍ പ്രതിഫലം നല്‍കുന്നത് എന്തിനാണെന്നും.

നോമ്പു തനിക്കുള്ളതാണെന്ന് അല്ലാഹു പ്രത്യേകം എടുത്തു പറഞ്ഞത്, അവന്റെ പ്രീതിയും സാമീപ്യവും കരസ്ഥമാക്കുന്നതിനു വേണ്ടി മനുഷ്യന്‍ തന്റെ വികാരങ്ങളെയും ആസക്തികളെയും പരിത്യജിക്കുന്നതുകൊണ്ടാണ്. അവന്റെ ശരീരത്തിന്റെ മേല്‍ ഏറെ അധീശത്വമുള്ള വികാരങ്ങളാണവ. അവന്റെ എല്ലാ ഭൌതികസുഖങ്ങളുടെയും നിദാനം അവയാണ്. അല്ലാഹുവിന്റെ പ്രീതി മാത്രം ആഗ്രഹിച്ചുകൊണ്ട് ആ സുഖാനുഭൂതികള്‍ പരിത്യജിക്കുന്നത് അല്ലാഹു ഏറെഇഷ്ടപ്പെടുന്നു. അതിനാല്‍ സ്നേഹബന്ധത്തിന്റെ സവിശേഷപദവി അവന്‍ നോമ്പുകാരന് നല്‍കി. തനിക്കു വേണ്ടിയാണ് അയാള്‍ നോമ്പനുഷ്ഠിച്ചതെന്നും തന്റെ പ്രീതിക്കു വേണ്ടിയാണ് ആഹാരപാനീയങ്ങളും മറ്റു സുഖാസ്വാദനങ്ങളും ഉപേക്ഷിച്ചതെന്നും പ്രസ്താവിക്കുകയും ചെയ്തു.

സ്വന്തം കൈകൊണ്ടു തന്നെ പ്രതിഫലം നല്‍കുമെന്ന് പറഞ്ഞതിന്റെ വിവക്ഷയിതാണ്: നന്മക്ക് പ്രതിഫലം നല്‍കുക എന്നത് അല്ലാഹുവിന് അവന്റെ ദാസന്മാരുമായുള്ള ഒരു കരാറും വ്യവസ്ഥയുമാണ്. സാഹചര്യമനുസരിച്ച് പത്തു മുതല്‍ എഴുനൂറ് ഇരട്ടി വരെ പ്രതിഫലം നല്‍കപ്പെടും. ഒരു നന്മ അനുകൂലസാഹചര്യത്തിലാണ് ചെയ്തത്. മറ്റൊരു നന്മ ചെയ്യപ്പെട്ടത് തികച്ചും പ്രതികൂലമായ സാഹചര്യത്തിലാണ്. അല്ലെങ്കില്‍ ഒരു നന്മ വളരെ സൂക്ഷ്മതയോടും ഹൃദയസാന്നിധ്യത്തോടും കൂടിയാണ് ചെയ്തത്. മറ്റൊരു നന്മ അത്രതന്നെ സൂക്ഷ്മതയും ഹൃദയ സാന്നിധ്യവുമില്ലാതെ ചെയ്തതാണ്. ഇത്തരം വ്യത്യാസങ്ങള്‍ കണക്കിലെടുത്ത് ഓരോ നന്മയും അര്‍ഹിക്കുന്ന പ്രതിഫലംഅല്ലാഹുവിന്റെ രജിസ്ററില്‍ രേഖപ്പെടുത്തുന്നതാണ്. അങ്ങനെ ഓരോരുത്തര്‍ക്കും അവര്‍ അര്‍ഹിക്കുന്ന പ്രതിഫലം ലഭിക്കുകയും ചെയ്യും. എന്നാല്‍ വ്രതാനുഷ്ഠാനത്തെ അല്ലാഹു ഈ മാനദണ്ഡത്തില്‍ ഒതുക്കിയിട്ടില്ല. അല്ലാഹുവിനു മാത്രം നിശ്ചയമുള്ള മറ്റേതോ മാനദണ്ഡമാണ് അതിനു വെച്ചിട്ടുള്ളത്. പ്രതിഫലം നല്‍കേണ്ട സമയമാകുമ്പോള്‍ അല്ലാഹു അത് പുറത്തെടുക്കുകയും സ്വന്തം കൈകൊണ്ടു തന്നെ നോമ്പുകാരന് പ്രതിഫലം നല്‍കുകയും ചെയ്യും. പ്രതിഫലദാനത്തിന് ഇത്രമേല്‍ സംവിധാനമുള്ള ഒരു പുണ്യകര്‍മത്തിന് ആകാശഭൂമികളുടെ മുഴുവന്‍ അധിപതിയായ അല്ലാഹു എന്തുമാത്രം പ്രതിഫലം നല്‍കുമെന്ന് ഊഹിക്കാമല്ലോ.

റമദാന്‍റെ സംസ്കരണ തലങ്ങള്‍

2011 ഏപ്രിൽ 23, ശനിയാഴ്‌ച

ഓര്ത്തുനോക്കൂ!

             ഓര്ത്തുനോക്കൂ!
നമ്മുടെ ഈമാനിനെ നശിപ്പിക്കുന്നത്നാം അവഗണിച്ചുതള്ളുന്ന ചെറിയ ചെറിയ ദുശ്ശീലങ്ങളായിരിക്കും.
രക്തദാഹിയായ വേട്ടനായ തടിച്ചുകൊഴുത്ത കലമാനിന്റെ പിറകെ ഓടുകയാണ്‌. അപ്പോള്അതുവഴി ഒരു കുറുക്കന്ഓടിപ്പോകുന്നത്കണ്ടു. വേട്ടനായ അന്നേരം കുറുക്കന്റെ പിന്നാലെ ഓടാന്തുടങ്ങി. കൗശലക്കാരനായ കുറുക്കന്വളഞ്ഞ വഴിയില്കൂടി ഓടിത്തുടങ്ങി. ഓടുന്നതിനിടയിലതാ, സുന്ദരനായ ഒരു മുയല്ഓടിപ്പോകുന്നു! വേട്ടനായ മുയലിന്റെ പിറകെ ഓടിത്തുടങ്ങി; നിരാശയായിരുന്നു ഫലം. അപ്പോഴതാ, നല്ലൊരു എലി ഓടിപ്പോകുന്നു! അതോടെ നായയുടെ ലക്ഷ്യം എലിയെപ്പിടിക്കലായി. എലി ഓടിച്ചെന്ന്മാളത്തില്കയറി. വേട്ടനായ മാളത്തിനു മുന്നില്മുരണ്ട്കുത്തിയിരിക്കാന്തുടങ്ങി. പാവം! കലമാനിനെ പിന്തുടര്ന്ന വേട്ടനായക്ക്അവസാനം ഗതിയില്ലാതെ എലിമാളത്തിനു മുന്നില്കുത്തിയിരിക്കേണ്ട അവസ്ഥയായി!
നോക്കൂ, കൗതുകം തോന്നിയതിന്റെയെല്ലാം പിറകെ ഓടിത്തുടങ്ങിയതാണ്വേട്ടനായ ചെയ് അവിവേകം. അവിവേകം നമ്മില്പലരുടേതുമാണ്‌. മനസ്സിനെ കടുത്ത ശിക്ഷണത്തിനു വിധേയമാക്കേണ്ടവരാണ്നാം. അവിവേകങ്ങളിലേക്ക്വഴുതാതെ, ഓരോ നിമിഷവും മനോനിയന്ത്രണം ആവശ്യമുള്ളവര്‍. രസകരമെന്നു തോന്നുന്നതിന്റെയെല്ലാം പിന്നാലെ പായാനുള്ള ആഗ്രഹമാണ്മനസ്സിനുള്ളത്‌. നന്മയെക്കാള്തിന്മയിലേക്കാണ്അതിന്റെ ചായ്വ്‌. തിന്മ ചെയ്യാന്നിരന്തരം പ്രേരിപ്പിക്കുന്നതാണ്മനസ്സെന്ന്വിശുദ്ധ ഖുര്ആന്‍ (12:53) പറയുന്നുണ്ടല്ലോ. മനസ്സിന്റെ ആകര്ഷണ സ്വഭാവം നാശത്തിലെത്തിക്കുന്നത്നമ്മെയാണ്‌. ഉറച്ച ഭക്തികൊണ്ടും സൂക്ഷ്മമായ ജീവിതചര്യകള്കൊണ്ടും മാത്രമേ രക്ഷപ്പെടാന്സാധിക്കൂ. ``മനസ്സ്കൈക്കുഞ്ഞിനെപ്പോലെയാണ്‌. അശ്രദ്ധമായി വിട്ടാല്യുവാവായാലും അത്മുലകുടി മാറ്റില്ല. മുലകുടി നിര്ത്തിച്ചാലോ, അത്നിര്ത്തിയതു തന്നെ!'' എന്നൊരു കവിവാക്യമുണ്ട്
‌.
ശീലങ്ങളിലേക്കാണ്മനസ്സ്നമ്മെ നയിക്കുന്നത്‌. മാറ്റാനാവാത്ത പതിവായി അവ നമ്മെ ദുരന്തത്തിലെത്തിക്കും. ദുശ്ശീലങ്ങളിലേക്ക്ആകര്ഷിക്കുന്ന മനസ്സിനെ, നല്ല ശീലങ്ങളില്ഉറപ്പിക്കണമെങ്കില്ഉന്നതമായ സത്യവിശ്വാസം കൈവരണം. വ്യഭിചാരം ശീലമാക്കിയിരുന്ന യുവാവിനെ അതില്നിന്ന്പിന്മാറ്റുന്ന റസൂലി()ന്റെ രീതി നോക്കൂ
:

``
പ്രവൃത്തി നിന്റെ മാതാവിന്റെ കാര്യത്തില്നീ ഇഷ്ടപ്പെടുമോ
?''
``
റസൂലേ, ആരുമത്ഇഷ്ടപ്പെടില്ല
.''
``
നിന്റെ മകളുടെ കാര്യത്തിലോ
?''
``
റസൂലേ, അതാരും ഇഷ്ടപ്പെടില്ല
.''
``
നിന്റെ സഹോദരിയുടെ കാര്യത്തിലോ
?''
``
ആരുമത്ഇഷ്ടപ്പെടില്ല, റസൂലേ
''
``
പിതൃസഹോദരിയാണെങ്കിലോ
?''
``
അതും അത്ഇഷ്ടപ്പെടില്ല
.''
``
മാതൃസഹോദരിയാണെങ്കിലോ
?''
``
അല്ലാഹുവാണ സത്യം, ആരുമത്ഇഷ്ടപ്പെടില്ല
.''
ഇത്രയുമായപ്പോള് യുവാവിന്റെ ശിരസ്സില്കൈവെച്ച്റസൂല്പ്രാര്ഥിച്ചതിങ്ങനെ: ``അല്ലാഹുവേ, യുവാവിന്റെ തെറ്റുകള്നീ പൊറുത്തു കൊടുക്കണമേ! ഇവന്റെ മനസ്സ്നീ ശുദ്ധീകരിക്കണമേ. രഹസ്യഭാഗങ്ങളുടെ വിശുദ്ധി നീ കാത്തു സൂക്ഷിക്കണമേ'' (ഇബ്നു കസീര്‍ 3:38). തിരുനബി() ചോദിച്ച ചോദ്യങ്ങള്അയാള്സ്വയം ചോദിക്കേണ്ടതായിരുന്നു. ആകര്ഷകമായി തോന്നുന്ന ഓരോ തിന്മയുടെ കാര്യത്തിലും നമ്മുടെ നിലപാട്ഇതായിരിക്കണം
.

``
എത്ര ശ്രമിച്ചിട്ടും എനിക്കത്നിര്ത്താന്കഴിയുന്നില്ല'' എന്ന്സങ്കടത്തോടെ പലതിനെക്കുറിച്ചും പറയുന്നവരുണ്ട്‌. പത്തുനേരം കള്ളു കുടിച്ചിരുന്നവര്അഞ്ചുനേരം നമസ്കരിക്കുന്നതായി മാറിയ ചരിത്രമറിയുന്ന നമ്മള്ഇങ്ങനെ പറയുന്നതിന്റെ അര്ഥമെന്താണ്
‌?

``
അതിനെ സംസ്കരിച്ചവര്വിജയിച്ചു'' (91:6) എന്നാണ്മനസ്സിനെക്കുറിച്ച്അല്ലാഹു ഉണര്ത്തുന്നത്‌. സംസ്കരണം കറ കളയലാണ്‌. അഴുക്കുകളില്നിന്നെല്ലാമുള്ള ശുദ്ധീകരണം! സ്വര്ഗാവകാശികളുടെ സദ്ഗുണങ്ങള്വിശദീകരിക്കുമ്പോള്അല്ലാഹു പറയുന്നു: ``ചെയ്തുപോയ ദുഷ്പ്രവൃത്തിയില്അറിഞ്ഞുകൊണ്ട്ഉറച്ചുനില്ക്കാത്തവരുമാകുന്നു അവര്‍'' (3:135). ദുഷ്പ്രവൃത്തികളില്ഉറച്ചുനില്ക്കലാണ്ദുശ്ശീലം. ദുശ്ശീലങ്ങളില്നിന്നകലുന്നതും സുശീലങ്ങള്തുടരുന്നതും അല്ലാഹു എന്ന ഓര്മയാല്ആകണമെന്നാണ്ആയത്തിന്റെ ആശയം
.
ഗോവര്ധന്റെ യാത്രകള്എന്ന നോവലില്രണ്ടു അടിമകളുടെ കഥ പറയുന്നുണ്ട്‌. യജമാനന്അവരെ മോചിപ്പിച്ചപ്പോള്അവര്ക്ക്ജീവിക്കാന്കഴിയുന്നില്ല. അടിമകളായേ അവര്ജീവിച്ചിട്ടുള്ളൂ. അതാണവരുടെ ശീലം. ഒടുവില്വീണ്ടും അടിമകളായിത്തീര്ന്നു! ശീലങ്ങള്ക്ക്അടിമകളാകുന്നവര്ക്ക്അവ അനിവാര്യമായിത്തീരുകയാണ്‌. ഒരു തിന്മ ആദ്യമായി ചെയ്യുമ്പോള്വലിയ കുറ്റബോധമുണ്ടാകുന്നു. അതേ തിന്മ ആവര്ത്തിക്കുമ്പോള്കുറ്റബോധം കുറഞ്ഞുവരുന്നു. `കുറ്റപ്പെടുത്തുന്ന മനസ്സി'നെപ്പറ്റി ഖുര്ആന്പറയുന്നുണ്ടല്ലോ (75:2). കുറ്റബോധമില്ലാതാവുമ്പോള്പാപങ്ങള്പെരുകും. തിരുനബി() പറഞ്ഞതുപോലെ, ഹൃദയത്തില്കറുത്ത അടയാളങ്ങള്കനം വെക്കും
!
വലിയ തോട്ടങ്ങള്നശിപ്പിക്കുന്നത്വലിയ മൃഗങ്ങളല്ല. ചെറിയ കുറുനരികളാണ്‌. വമ്പന്വീടുകളെപ്പോലും കേടുവരുത്താന്ഇത്തിരിപ്പോന്ന ചിതലുകള്ക്ക്കഴിയും. സൂക്ഷിക്കുക, നമ്മുടെ ഈമാനിനെ നശിപ്പിക്കുന്നത്നാം അവഗണിച്ചുതള്ളുന്ന ചെറിയ ചെറിയ ദുശ്ശീലങ്ങളായിരിക്കും. അല്ലേ, ഓര്ത്തുനോക്കൂ!

ഇണ; ഇഷ്ടമുള്ള തുണ

ഇങ്ങനെയൊരു സംഭവമുണ്ട്‌: ഓഫീസിലേക്ക്പോകാന്ധൃതിയില്ഒരുങ്ങുകയായിരുന്നു ഭര്ത്താവ്‌. അല്പസമയം പോലും അയാള്ക്ക്പാഴാക്കാനില്ല. അപ്പോഴാണ്തുറന്നുവെച്ചിരിക്കുന്ന ഒരു മരുന്നുകുപ്പി അവിടെ കണ്ടത്‌. അതിന്റെ അടപ്പ്അവിടെയെങ്ങും കാണുന്നില്ല. ചെറിയ കുഞ്ഞ്അവിടെയൊക്കെ നടക്കുകയും ചെയ്യുന്നുണ്ട്‌. അടുക്കളയില്ജോലിയില്മുഴുകിയ ഭാര്യയെ വിളിച്ച്‌ ``കുപ്പി വേഗം അടച്ചുവെക്കണം. ഇല്ലെങ്കില്മോന്അതെടുക്കും'' എന്ന്പറഞ്ഞ്‌, മോനെപ്പിടിച്ച്ചുംബനം നല്കി ഓഫീസിലേക്കോടി.
ജോലിത്തിരക്കില്കുപ്പിയുടെ കാര്യം അവള്മറന്നു. കുറച്ചുനേരം കഴിഞ്ഞ്ചെന്നുനോക്കിയപ്പോഴതാ, കുപ്പിയിലെ മരുന്നു മുഴുവന്കഴിച്ച്അവരുടെ പിഞ്ചോമന ബോധരഹിതനായി കിടക്കുന്നു! പരിഭ്രാന്തയായ അവള്അയല്ക്കാരെ വിളിച്ച്ആശുപത്രിയിലേക്കോടി. വിദഗ് ചികിത്സ തന്നെ ഡോക്ടര്മാര്നല്കിയെങ്കിലും ഓമനപ്പൈതലിനെ രക്ഷിക്കാനായില്ല. പേടിയും ആധിയും നിറഞ്ഞ മനസ്സോടെ ഭര്ത്താവ്ആശുപത്രിയിലെത്തിയപ്പോഴേക്ക്ഓമനപ്പൈതല്മരണപ്പെട്ടു. ആരെയും കാത്തുനില്ക്കാതെ ജീവിതത്തില്നിന്നു മടങ്ങിയ ഓമനപ്പൈതലിന്റെ കുഞ്ഞുശരീരവുമായി ഐസിയുവില്നിന്ന്പുറത്തേക്ക്വരുന്ന ഭര്ത്താവിന്റെ മനസ്സില്നിറയെ എന്തായിരിക്കും? ഭയംകൊണ്ട്ചുവന്ന മുഖമാണ് ഭാര്യക്ക്‌. അവളിതുവരെ കരഞ്ഞിട്ടില്ല. തന്റെ അശ്രദ്ധകൊണ്ടുണ്ടായ ദുരന്തമാണല്ലോ എന്ന ചിന്തയാണ്അവളില്നിറയെ. ഭര്ത്താവിന്റെ പ്രതികരണമെന്തായിരിക്കുമെന്ന ആധിയില്അവള്നിര്വികാരയായി പുറത്തുനില്ക്കുന്നു!
എന്തായിരിക്കും അയാളുടെ പ്രതികരണം?അയാള്കുഞ്ഞിന്റെ മൃതശരീരം കൈയില്വെച്ച്അവളെ നോക്കി. അയാള്ഇത്രമാത്രം പറഞ്ഞു: `I love you darling'' -ഞാനിപ്പോഴും നിന്നെ സ്നേഹിക്കുന്നു. ഇത്കേട്ടപ്പോള്അവള്കരഞ്ഞു. കുഞ്ഞിന്റെ മരണത്തിലുള്ള വേദന മാത്രമായിരുന്നില്ല കണ്ണീര്‍. മറിച്ച്‌, ഭര്ത്താവിന്റെ നിലയ്ക്കാത്ത സ്നേഹത്തിന്റെ ആഴങ്ങളെ തിരിച്ചറിഞ്ഞപ്പോഴുള്ള ആനന്ദം കൂടിയായിരുന്നു അത്‌.
****

സ്നേഹപൂര്വം പ്രിയങ്കരിയായ ആഇശക്ക്തിരുനബി() സമ്മാനിച്ച പായസം നിമിഷനേരത്തെ അരിശംകൊണ്ട്ആഇശ() തട്ടിക്കളഞ്ഞു. പാത്രം ചിന്നിച്ചിതറി, പായസം നിലത്തൊഴുകി.
അരിശം അണപൊട്ടിയൊഴുകാന്സാധ്യതയേറെയുണ്ടായിട്ടും പ്രണയാര്ദ്രമായ ഹൃദയത്തോടെ ക്ഷമയുടെ പ്രവാചകന്ഇത്രമാത്രം പറഞ്ഞു: ``ഉമ്മുല്മുഅ്മിനീന്ഇന്നെന്തോ ദേഷ്യത്തിലാണല്ലേ?''
****

കേരളത്തിലെ പ്രശസ്തനായ കാന്സര്ചികിത്സകന്ഡോ. വി പി ഗംഗാധരന്റെ ജീവിതമെന്ന അത്ഭുതം അതിമനോഹരമായ പുസ്തകമാണ്‌. ഡോക്ടറുടെ ചികിത്സാനുഭവങ്ങളുടെ ഡയറി എന്നതിലേറെ, മനുഷ്യസ്നേഹത്തിന്റെ പാഠപുസ്തകമാണത്‌. അതിലൊരു സംഭവമുണ്ട്‌.കാന്സര്ബാധിച്ച ഒരു യുവതി ഡോക്ടറുടെ അടുത്തെത്തി. വിദഗ് പരിശോധനയ്ക്കു ശേഷം രോഗം ഗുരുതരമാണെന്ന്വിലയിരുത്തി. വമ്പിച്ച സാമ്പത്തിക ബാധ്യത വരുന്ന ചികിത്സയാണ്വേണ്ടത്‌. പക്ഷേ, കുടുംബത്തിന്ചെലവ്താങ്ങാന്സാധിക്കാതെ ചികിത്സക്കു നില്ക്കാതെ സങ്കടത്തോടെ വീട്ടിലേക്ക്തിരിച്ചുപോയി. ഏതാനും ദിവസങ്ങള്ക്കു ശേഷം ഒരു യുവാവ്ഡോക്ടറെത്തേടിയെത്തി. മുമ്പ്വന്ന യുവതിയുടെ ഭര്ത്താവാണയാള്‍. ഗള്ഫില്നിന്ന്വന്നതാണ്‌. പരിചയപ്പെടുത്തലിനു ശേഷം അയാള്പറഞ്ഞതിങ്ങനെ:
``
ഡോക്ടര്‍, ഞങ്ങള്വിവാഹിതരായിട്ട്ഏതാനും ദിവസങ്ങളേ ആയുള്ളൂ. അല്പം ദിവസങ്ങള്മാത്രമേ ഞങ്ങള്ഒന്നിച്ച്കഴിഞ്ഞിട്ടുള്ളൂ. ഗുരുതരമായ രോഗമാണ്അവള്ക്കിപ്പോള്ബാധിച്ചിരിക്കുന്നത്‌. എന്തു ചെയ്യണെന്ന്ഞാന്കുറെ ആലോചിച്ചു. അവളെ ഒഴിവാക്കിയാല്ആരുമെന്നെ കുറ്റപ്പെടുത്തില്ലെന്ന്എനിക്കറിയാം. പക്ഷേ, എന്തുവന്നാലും ഞാനവളെ ചികിത്സിക്കും. മരിക്കുകയാണെങ്കില്സന്തോഷത്തോടെ മരിപ്പിക്കും. ജീവിക്കുകയാണെങ്കില്പൂര്ണാരോഗ്യം വരെ ചികിത്സിക്കും. മരുഭൂമിയില്രാവും പകലും അധ്വാനിക്കേണ്ടിവന്നാലും പണമുണ്ടാക്കി ഞാനവളെ ചികിത്സിക്കും.''
തിരിച്ചുപോയ അയാള്ഡോക്ടറുടെ അക്കൗണ്ടിലേക്ക്പണമയച്ചുകൊണ്ടിരുന്നു. വിദഗ് ചികിത്സകള്ക്കൊടുവില്അവള്സുഖം പ്രാപിച്ചുതുടങ്ങി. പൂര്ണാരോഗ്യം കൈവരിച്ച ശേഷം പഠനം തുടര്ന്നു. ഇപ്പോള്എറണാകുളം ജില്ലയില്സ്കൂള്അധ്യാപികയായി ജോലി ചെയ്യുന്നു.ഇത്രയും ഴുതിയ ശേഷം ഡോക്ടര്പറയുന്നു: ``കൈപിടിക്കാനൊരാള്ഉണ്ടെങ്കില്എത്ര വലിയ ആപത്തില്നിന്നും ആര്ക്കും രക്ഷപ്പെടാന്കഴിയുമെന്ന്എനിക്ക്മനസ്സിലായി.''
ഉള്ളു നിറഞ്ഞുതുളുമ്പുന്ന സ്നേഹത്തിന്റെ മികച്ച സാക്ഷ്യമാണീ സംഭവങ്ങള്‍. വൈവാഹിക ബന്ധം ഈടും ഉറപ്പുമുള്ള പ്രണയമായും ആത്മബന്ധമായും തെളിയുന്ന തിളക്കമുണ്ട് അനുഭവങ്ങളില്‍.ഓരോ നേരത്തുമുള്ള മനസ്സിന്റെ അവസ്ഥ അറിഞ്ഞുള്ള പെരുമാറ്റമാണ്ഇണകളില്ഒരാള്ക്കെങ്കിലുമുള്ളതെങ്കില്അതാണ്വിവാഹജീവിതത്തിന്റെ വിജയം. കണ്ണികള്അഴിഞ്ഞുകിടക്കുന്ന ചങ്ങല കാണാന്ഭംഗിയില്ലല്ലോ. എന്നാല്ഒന്നിനോടൊന്ന്കോര്ത്തു കെട്ടിയാല്എത്ര രസമാണ്‌, എന്തൊരു ശക്തിയാണ്‌! ഇണയും തുണയുമാകുന്ന ബന്ധത്തിലാണ്സുഖവും ശക്തിയും.