ദാനധര്‍മങ്ങള്‍ നിഷ്ഫലമാക്കുന്ന മൂന്ന് കാര്യങ്ങള്‍..!
⇩⇩⇩⇩⇩⇩⇩⇩⇩⇩⇩⇩⇩⇩⇩⇩⇩⇩⇩⇩⇩⇩⇩⇩
ഒരു വിശ്വാസി ചെയ്യുന്ന ഏതൊരു കാര്യവും ദീനീ പ്രചരണങ്ങള്‍, പ്രവര്ത്തലനങ്ങള്‍, അമലുകള്‍,ദാനം എല്ലാം ഇത്തരത്തില്‍ ഇഖ്ലാസോടുകൂടിയായിരിക്കണം തന്നെയായിരിക്കണംഇഖ്ലാസിന്റെ അഭാവത്തില്‍ വിശ്വാസിയെ കീഴ്പ്പെടുത്തുവാന്‍ പിശാച് ഉപയോഗിക്കുന്ന ഒരു തന്ത്രമാണ് ലോകമാന്യത.
മറ്റുള്ളവരുടെ പ്രശംസയും, അംഗീകാരവും ഉദ്ദേശിച്ച് സല്പ്രവവര്ത്തിനങ്ങള്‍ ചെയ്യാന്‍ പ്രേരിക്കുന്നതിലൂടെ ഇത് മൊട്ടിട്ടു വളരുന്നു.മറ്റുള്ളവരെ കാണിക്കാന്‍ ഇബാദത്തുകള്‍ വര്ദ്ധിനപ്പിക്കലും ഇതില്‍ പെടുന്നു.ഇത് ഒരു വലിയ പാപമെന്നതിലുപരി ശിര്ക്കുുകൂടി ആകയാല്‍ നാം പ്രത്യേകം ജാഗ്രത പാലിക്കേണ്ടതുണ്ട്.
******************************************************
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അവശ്യം മനസ്സിരുത്തേണ്ടുന്ന പല കാര്യങ്ങളും അല്ലാഹു ഇവിടെ സത്യവിശ്വാസികളെ ഉപദേശിക്കുന്നു.ദാനധര്‍മ്മങ്ങള്‍ ഫലശൂന്യമാക്കിത്തീര്‍ക്കുന്ന മൂന്ന് കാര്യങ്ങളെ ചൂണ്ടിക്കാട്ടിക്കൊണ്ട് അവ ഉപേക്ഷിക്കുവാന്‍ കല്‍പിക്കുന്നു
(1)- ചെയ്ത ഉപകാരം എടുത്തു പറയുകയും, എണ്ണിക്കാട്ടുകയും ചെയ്യുക. ദുരഭിമാനവും സല്‍പേര് സമ്പാദിക്കുവാനുള്ള വാഞ്ഛയുമാണ് ഇതിനു പ്രേരിപ്പിക്കുക. ഉപകാരം ചെയ്യപ്പെട്ടവര്‍ക്കാകട്ടെ, അവരുടെ അന്തസ്സിനും മാനത്തിനും ഇത് ക്ഷതം ഏല്‍പിക്കുകയും ചെയ്യും.
(2)- ഉപകാരം ചെയ്യപ്പെട്ട ആള്‍ക്ക് വാക്കുകൊണ്ടോ, പ്രവൃത്തികൊണ്ടോഉപദ്രവവും സ്വൈരക്കേടും വരുത്തുക. ചെയ്ത ഉപകാരത്തിന്റെ പേരില്‍ നന്ദിയും, കൂറും പുലര്‍ത്തിക്കാണുവാനോ, പ്രത്യുപകാരം ലഭിക്കുവാനോ ഉള്ള മോഹത്തില്‍ നിന്നും അവന്‍ തന്നോട് കടപ്പെട്ടവനാണെന്ന ദുര്‍വിചാരത്തില്‍ നിന്നുമാണ് ഇതിന്റെ ഉത്ഭവം.
(3)- അന്യരെ കാണിക്കുവാനും, അവര്‍ കണ്ടാല്‍ കൊള്ളാമെന്ന ഉദ്ദേശ്യത്തിലും പ്രവര്‍ത്തിക്കുക. ജനമധ്യേ പേരും കീര്‍ത്തിയും നേടുകയാണിതിന്റെ ലക്ഷ്യം. ഈ മൂന്ന് കാര്യങ്ങളും ദാനധര്‍മ്മങ്ങളെനിഷ്ഫലമാക്കുമെന്നും, അവയില്‍ നിന്ന് സുരക്ഷിതമാകുകയും, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലായിരിക്കുകയും ചെയ്‌തെങ്കിലേ അവ പ്രതിഫലം അര്‍ഹിക്കുകയുള്ളൂവെന്നും, അങ്ങിനെയുള്ള ധനവ്യയങ്ങള്‍ക്ക് അല്ലാഹു വമ്പിച്ച ഫലം ഒരുക്കിവെച്ചിട്ടുണ്ടെന്നും അല്ലാഹു വിവരിക്കുന്നു. അപ്രകാരം ചെയ്യപ്പെടുന്ന നല്ല കര്‍മ്മങ്ങള്‍ക്ക് ഫലം സിദ്ധിക്കാതെയോ, വല്ല ഹാനിയും നേരിട്ടോ അവ പാഴായിപ്പോകുമെന്ന ഭയം വേണ്ട, ചെലവഴിച്ചതിനെപ്പറ്റി ഭാവിയില്‍ ഒരിക്കലും വ്യസനപ്പെടേണ്ടി വരികയുമില്ല എന്ന് വാഗ്ദാനവും ചെയ്തിരിക്കുന്നു.
മഹ്മൂദ് ബ്നു ലബീദ്(റ) നിവേദനം:
നബി(സ്വ) പറഞ്ഞു:
"നിങ്ങളുടെ കാര്യത്തില്‍ ഞാന്‍ ഏറെ ഭയപ്പെടുന്നത് ചെറിയ ശിര്ക്കി നെ സംബന്ധിച്ചാകുന്നു.."
അവര്‍ ചോദിച്ചു:
"അല്ലാഹുവിന്റെോ തിരു ദൂതരേ..! എന്താണ് ചെറിയ ശിര്ക്ക് ..?"
അവിടുന്ന് അരുളി: "അത് ജനങ്ങളെ കാണിക്കുവാനായി പ്രവര്ത്തി ക്കലാകുന്നു.."
[അഹമദ്, ബൈഹഖി]
സൃഷ്ടികളായ മനുഷ്യരുടെ ചിന്തയും, പ്രവര്ത്തെനങ്ങളുമെല്ലാം സ്രഷ്ടാവായ അല്ലാഹുവിന്റെ് പ്രീതിയെ ഉദ്ദേശിച്ച് മാത്രമായിരിക്കണം.
അല്ലാത്ത പക്ഷം നമ്മുടെ കര്മ്മ്ങ്ങള്‍ നിഷ്ഭലം തന്നെ..!!
മറ്റുള്ളവര് കാണുവാനായി ചെയ്യുന്ന ഇത്തരം പ്രവര്ത്ത്നങ്ങള്‍ അല്ലാഹുവിന് ആവശ്യമില്ലെന്ന് ഖുദ്സിയ്യായ ഹദീസുകള്‍ നമ്മെ പഠിപ്പിക്കുന്നു.
ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നതിനെത്തുടര്‍ന്ന് വല്ല ഉപദ്രവമോ സ്വൈരക്കേടോ ഉണ്ടാകുന്ന പക്ഷം അത് വ്യക്തികളെയോ സ്ഥാപനങ്ങളെയോ ബാധിക്കുന്നതായാലും ശരി, അല്ലാഹുവിന്റെ അടുക്കല്‍ അതിനേക്കാള്‍ ഭേദം ദാനധര്‍മ്മങ്ങള്‍ ചെയ്യാതിരിക്കലാണ്; നല്ല വാക്ക് പറഞ്ഞു സമാശ്വസിപ്പിക്കലും, വിട്ടുവീഴ്ചയോടെപെരുമാറലുമാണ് അതിനേക്കാള്‍ ഉത്തമമായിട്ടുള്ളത് എന്നൊക്കെയാണ് രണ്ടാമത്തെ വചനത്തിലെ ആശയങ്ങള്‍. ജനങ്ങളുടെ ദാനധര്‍മ്മങ്ങളൊന്നും അല്ലാഹുവിന് ആവശ്യമില്ല; അതിന്റെ ഗുണം അവര്‍ക്കുതന്നെയാണ്; അതുകൊണ്ട് അത് നിഷ്ഫലമായിപ്പോകുന്ന കാര്യങ്ങള്‍ അവര്‍ സൂക്ഷിക്കേണ്ടതാണ്; സൂക്ഷിക്കാത്തവരുടെ പേരില്‍ തല്‍ക്കാലം നടപടിയൊന്നും എടുക്കാതിരിക്കുന്നത് അല്ലാഹുവിന്റെ സഹനം കൊണ്ടാണ് എന്നൊക്കെയുള്ള സൂചനകളാണ് 'അല്ലാഹു ധന്യനും സഹനശീലനുമാകുന്നു' എന്ന വാക്യത്തില്‍ അടങ്ങിയിരിക്കുന്നത്. ചെയ്ത ഉപകാരം എടുത്തുപറഞ്ഞും, ഉപദ്രവവും സ്വൈരക്കേടും ഉണ്ടാക്കിയും ദാനധര്‍മ്മങ്ങളെനിഷ്ഫലമാക്കരുതെന്നും അല്ലാഹുവിലും അന്ത്യനാളിലും വിശ്വാസമില്ലാതെ, ജനമദ്ധ്യേ പേരിനും പെരുമക്കും വേണ്ടി ധനം ചെലവഴിക്കുന്നതിന് തുല്യമാണ് അതെന്നും, അത് സത്യവിശ്വാസികള്‍ക്ക് യോജിച്ചതല്ലെന്നും ഒരു ഉദാഹരണ സഹിതം മൂന്നാമത്തെ വചനത്തിലും ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഉറപ്പും മിനുസവുമുള്ള ഒരു പാറക്കല്ലിന്‍മേല്‍ കുറച്ച് മണ്ണുണ്ടായിരിക്കെ, അതിന് ശക്തിയായ മഴ തട്ടിയാല്‍ ആ മണ്ണ് അവിടെ പിന്നെ ഒട്ടും ബാക്കിയാവുകയില്ലല്ലോ, അതുപോലെയാണ് അങ്ങിനെയുള്ളവരുടെ കര്‍മ്മങ്ങള്‍, അവകൊണ്ട് യാതൊരു പ്രയോജനവും പരലോകത്ത് അവര്‍ക്ക് ലഭിക്കുവാനില്ല എന്നത്രെ ഉപമയുടെ സാരം.
നബി(സ) ഇപ്രകാരം പറഞ്ഞതായി അബൂദര്‍റ്(റ) പ്രസ്താവിക്കുന്നു. 'മൂന്നു കൂട്ടരുണ്ട്: ഖിയാമത്തു നാളില്‍ അല്ലാഹു അവരോട് (കോപം നിമിത്തം) സംസാരിക്കുകയില്ല; അവരിലേക്ക് നോക്കുകയുമില്ല, അവരെ സംസ്‌കരിക്കുകയുമില്ല, അവര്‍ക്കു വേദനയേറിയ ശിക്ഷയും ഉണ്ടായിരിക്കും. അതായത്, കൊടുത്തതിനെപ്പറ്റി എടുത്തു പറഞ്ഞു കൊണ്ടിരിക്കുന്നവനും, (അന്തസ്സിനുവേണ്ടി) വസ്ത്രം നിലത്തടിക്കുന്നവനും, കള്ള സത്യം മുഖേന ചരക്കു ചെലവഴിക്കുന്നവനും'. (മുസ്ലിം)
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുകയും എന്നിട്ടതിനെ തുടര്‍ന്ന്, ചെലവ് ചെയ്തത് എടുത്തുപറയുകയോ ശല്യപ്പെടുത്തുകയോ ചെയ്യാതിരിക്കുകയും ചെയ്യുന്നവര്‍ ആരോ അവര്‍ക്ക് തങ്ങളുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ടായിരിക്കും. അവര്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദു:ഖിക്കേണ്ടി വരികയുമില്ല. കൊടുത്തതിനെത്തുടര്‍ന്ന് മന:ക്ലേശം വരുത്തുന്ന ദാനധര്‍മ്മത്തേക്കാള്‍ ഉത്തമമായിട്ടുള്ളത് നല്ല വാക്കും വിട്ടുവീഴ്ചയുമാകുന്നു. അല്ലാഹു പരാശ്രയം ആവശ്യമില്ലാത്തവനും സഹനശീലനുമാകുന്നു. സത്യവിശ്വാസികളേ, (കൊടുത്തത്) എടുത്തുപറഞ്ഞ് കൊണ്ടും, ശല്യമുണ്ടാക്കിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ ദാനധര്‍മ്മങ്ങളെ നിഷ്ഫലമാക്കിക്കളയരുത്. അല്ലാഹുവിലും പരലോകത്തിലും വിശ്വാസമില്ലാതെ, ജനങ്ങളെ കാണിക്കുവാന്‍ വേണ്ടി ധനം ചെലവ് ചെയ്യുന്നവനെപ്പോലെ നിങ്ങളാകരുത്. അവനെ ഉപമിക്കാവുന്നത്മുകളില്‍ അല്‍പം മണ്ണ് മാത്രമുള്ള മിനുസമുള്ള പാറയോടാകുന്നു. ആ പാറമേല്‍ ഒരു കനത്ത മഴ പതിച്ചു. ആ മഴ അതിനെ ഒരു മൊട്ടപ്പാറയാക്കി മാറ്റിക്കളഞ്ഞു. അവര്‍ അദ്ധ്വാനിച്ചതിന്റെ യാതൊരു ഫലവും കരസ്ഥമാക്കാന്‍ അവര്‍ക്ക് കഴിയില്ല. അല്ലാഹു സത്യനിഷേധികളായ ജനതയെ നേര്‍വഴിയിലാക്കുകയില്ല...!
വിജ്ഞാനം പകര്‍ന്നു നല്‍കല്‍ ഒരു സ്വദഖയാണ് അത് കൈമാറുന്തോറും പുണ്യം വർദ്ധിചുകൊണ്ടിരിക്കും.share ചെയ്യുന്ന ഓരോ ഹദീസിനും .അത് കീയാമത്ത് നാള്‍വരേയ്ക്കും അതിന്‍റെ കൂലി,നമ്മുക്ക് അല്ലാഹുവിന്‍റെ ഭാഗത്ത് നിന്നും ലഭിച്ച് കൊണ്ടിരിക്കും...ഒരാള്‍ ഒരു തിന്മ നടപ്പിലാക്കിയാല്‍..!അയ്യാള്‍ക്ക് അതിന്റെ ശിക്ഷയുണ്ട്.അന്ത്യനാള്‍വരേയ്ക്കും.അത് അനുസരിച്ച്,പ്രവര്‍ത്തിക്കുന്നവരുടെ കുറ്റവും അയ്യാള്‍ക്ക് ഉണ്ടാകും.പരമാവധിഎല്ലാവരിലേക്കുംഎത്തിക്കുന്നതോടൊപ്പംനമ്മുടെജീവിതത്തിലും ശ്രമിക്കുക...അല്ലാഹു തൗഫീഖ്നല്‍ക്കട്ടെ...അമീന്‍ —
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ